കൊവിഡിനെ ചെറുത്ത് തോല്‍പ്പിച്ച് 117-വയസ്സുകാരിയായ സിസ്റ്റര്‍ ആന്‍ഡ്രി

February 11, 2021
117-year-old French nun, survives Covid-19

ലോകത്തെ ഒന്നകെ അലട്ടി കൊവിഡ് 19 എന്ന മഹാമാരി. ഒരു വര്‍ഷം കടന്നു ഈ മഹാമാരിയ്‌ക്കെതിരെ ലോകം പോരാട്ടം തുടങ്ങിയിട്ട്. കൊരോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിയ്ക്കുമ്പോഴും ഈ വൈറസ് ലോകത്തു നിന്നും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. എങ്കിലും പ്രതിരോധ വാക്‌സിന്‍ വിതരണം കൂടുതല്‍ പ്രതീക്ഷ പകരുന്നു.

കൊവിഡ് 19 എന്ന മഹാമാരിയില്‍ നിന്നും മുക്തി നേടുന്നവര്‍ നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. കൊവിഡ് രോഗത്തെ ചെറുത്തു തോല്‍പ്പിച്ചിരിയ്ക്കുകയാണ് 117- വയസ്സുകാരിയായ സിസ്റ്റര്‍ ആന്‍ഡ്രി എന്ന ലൂസിലി റാണ്‍ഡന്‍. യൂറോപ്പില്‍ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായവരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയും സിസ്റ്റര്‍ ആന്‍ഡ്രി ആണ്.

Read more: ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും പിന്നെ ശ്രീനിവാസനും: നിരവധി ഭാവങ്ങള്‍ രസകരമായി അനുകരിച്ച് പി സി ജോര്‍ജ്

സൗത്ത് ഫ്രാന്‍സിലെ കത്തോലിക്കാ മഠത്തിലെ കന്യാസ്ത്രിയാണ് സിസ്റ്റര്‍ ആന്‍ഡ്രി. ജനുവരിയിലാണ് ഇവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ക്വാറന്റീനിലായിരുന്ന സിസ്റ്റര്‍ ആന്‍ഡ്രി മൂന്നാഴ്ചയ്ക്ക് ശേഷം കൊവിഡ് നെഗറ്റീവായി. പ്രായാധിക്യം മൂലം കാഴ്ച നഷ്ടപ്പെട്ട സിസ്റ്റര്‍ ആന്‍ഡ്രി വര്‍ഷങ്ങളായി വീല്‍ ചെയറിലാണ്.

Story highlights: 117-year-old French nun, survives Covid-19