നമ്മുടെയൊക്കെ മരണം വരെ അവന് പുറകെ ഉണ്ടാകും; ആരാണ് അവന്? ഞാന്‍ തന്നെ: സെല്‍ഫ് ട്രോളുമായി അജു വര്‍ഗീസ്

ട്രോളുകള്‍ സൈബര്‍ ഇടങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കാലങ്ങള്‍ ഏറെയായി. രസകരമായ നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ ഇടം നേടുന്നതും. ട്രോളുകള്‍ പങ്കുവയ്ക്കുന്ന കാര്യത്തില്‍ ചലച്ചിത്ര താരങ്ങളും പിന്നിലല്ല. കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുകയാണ് ചലച്ചിത്രതാരം അജു വര്‍ഗീസ് പങ്കുവെച്ച ഒരു സെല്‍ഫ് ട്രോള്‍.
മോഹന്‍ലാല്‍ നായകനായെത്തുന്ന ദൃശ്യം 2 -ലെ ഡയലോഗുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ ട്രോള്‍. മോഹന്‍ലാലും മീനയും തമ്മിലുള്ള സംഭാഷണ രംഗത്തെ വിനീത് ശ്രീനിവാസനും നിവിന്‍പോളിയും തമ്മിലുള്ള സംഭാഷണ രംഗമാക്കി ട്രോളില്‍ മാറ്റിയിരിയ്ക്കുന്നു. ‘പുതിയ ഏത് പടം എടുക്കുമ്പോഴും അവന് വരും, ഓരോന്ന് അന്വേഷിയ്ക്കും. നമ്മുടെയൊക്കെ മരണം വരെ അവന് പുറകെ ഉണ്ടാകും’ എന്നതാണ് ട്രോളിലെ സംഭാഷണം. അവന് ആര്, ഞാന്‍ തന്നെ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അജു വര്‍ഗീസ് ട്രോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിയ്ക്കുന്നത്.
അതേസമയം കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജന് ബേക്കറി since 1962’ . അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അജു വര്‍ഗീസിനൊപ്പം ലെനയും ഗണേഷ് കുമാറും രഞ്ജിത മേനോനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.
Story highlights: Aju Varghese shares self troll