ഹെലെന് തമിഴിലേയ്ക്ക്; ശ്രദ്ധ നേടി ട്രെയ്ലര്
ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ‘ഹെലെന്’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ശ്രദ്ധ നേടുകയാണ് തമിഴ് പതിപ്പിന്റെ ട്രെയ്ലര്. മലയാളത്തില്‍ അന്ന ബെന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴില്‍ കീര്‍ത്തി പാണ്ഡ്യന് ആണ് അന്ന ബെന്‍ അനശ്വരമാക്കിയ ഹെലെന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ പാണ്ഡ്യന് ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എ ആന്‍ഡ് പി ഗ്രൂപ്പിന്റെ ബാനറില്‍ അരുണ്‍ പാണ്ഡ്യനാണ് ചിത്രം തമിഴില്‍ നിര്‍മിക്കുന്നത്. ഗോകുല്‍ ആണ് തമിഴ് പതിപ്പിന്റെ സംവിധാനം. അന്‍പിര്‍ക്കിനിയാള്‍ എന്നാണ് തമിഴ് പതിപ്പിന്റെ പേര്.
അതേസമയം നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം നിര്‍വഹിച്ച ‘ഹെലെന്’ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഹെലെന്’. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തിയ അന്ന ബെന്നിന്റെ അഭിനയമികവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രേക്ഷകന്റെ സിരകളെയൊന്നാകെ മരവിപ്പിക്കാന്‍ കെല്പുണ്ട് ഹെലെന് എന്ന ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്. ഇരച്ചുകയറുന്ന തണുപ്പിലും പിടികൊടുക്കാതെ ഹെലന് അതിജീവിക്കുമ്പോള്‍ ആ അതിജീവനത്തിന്റെ ചൂട് പ്രേക്ഷകരിലേക്കും പകരുന്നു. അന്ന ബെന്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രംകൂടിയാണ് ഹെലന്. 2019-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം മാത്തുക്കുട്ടി സേവ്യറുടെ ആദ്യ സംവിധാനം കൂടിയായിരുന്നു.
അപ്പനോടുള്ള അളവറ്റ സ്നേഹത്തിന്റേയും കരുതലിന്റേയും ഭംഗിയുള്ള കിരണങ്ങളും ഹെലനിലൂടെ പ്രതിഫലിച്ചു. സര്‍വൈവല്‍ ത്രില്ലറായ ചിത്രത്തില്‍ മരണത്തെ മുഖാമുഖം കാണുന്ന നിമിഷത്തില്‍ ഒരാള്‍ അനുവഭിക്കുന്ന എല്ലാ അസ്വസ്ഥതകളും അന്ന ബെന്നില്‍ പ്രകടമായിരുന്നു. താരത്തിന്റെ അഭിനയമികവുതന്നെയാണ് ഹെലെന് എന്ന കഥാപാത്രത്തെ ഇത്രമേല്‍ സ്വീകാര്യമാക്കിയതും.
Story highlights: Anbirkiniyal Official Trailer