ആന്തോളജി ചിത്രവുമായി ഡോ: ബിജു; ‘ദി പോർട്രെയ്റ്റ്സ്’ ഒരുങ്ങുന്നു

February 13, 2021

ഡോക്ടർ ബിജു ഒരുക്കുന്ന ആന്തോളജി ചിത്രം വരുന്നു. ‘ദി പോർട്രെയ്റ്റ്സ്’ എന്ന് പേരിട്ടിരിക്കുന്നതാണ് ചിത്രം. ചിത്രത്തിൽ കൃഷ്ണൻ ബാലകൃഷ്ണൻ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ആന്തോളജി ചിത്രത്തിനെ കുറിച്ച് വിശദമായി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട് ഡോക്ടർ ബിജു.

‘കൊവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം ഞങ്ങൾ പുതിയൊരു സിനിമയുമായി എത്തുന്നു. ഈ കാലത്ത് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളെയും പ്രതിപാദിക്കുന്ന ചിത്രമാണ് ദി പോര്‍ട്രെയ്റ്റ്സ്, എപ്പോഴത്തേയും പോലെ ഇതും വ്യക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ്. കഴിഞ്ഞ സിനിമകളിലെ മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ ചിത്രത്തിലുമുണ്ടെന്നതിൽ ഏറെ ഭാഗ്യവാനാണ്. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നിര്‍മ്മാതാവായ അക്ഷയ് കുമാർ പരിജയാണ് സിനിമയുടെ നിർമ്മാതാവ്’.- ബിജുവിന്റെ വാക്കുകൾ.

Read More: ആറാട്ട് കഴിഞ്ഞു; ഇനി സംവിധാനം- ബറോസിന് തുടക്കമിട്ട് മോഹൻലാൽ

ഈ മാസം 25 ന് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും. ഏറ്റവുമൊടുവിൽ ഡോക്ടർ ബിജു ഒരുക്കിയ വഴിമാറ്റങ്ങൾ നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു . ഇനി ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയുമാണ്.

Story highlights- anthology movie the portraits