ദൃശ്യം 2-നെ പ്രശംസിച്ച് ‘ആടുതോമ’യെ സമ്മാനിച്ച സംവിധായകന്‍ ഭദ്രന്‍

Bhadran about Drishyam 2

മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണ് സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2. നിരവധിപ്പേരാണ് സംവിധായകന്‍ ജീത്തു ജോസഫിനേയും കേന്ദ്ര കഥാപാത്രമായെത്തിയ മോഹന്‍ലാലിനേയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. മോഹന്‍ലാല്‍ അനശ്വരമാക്കിയ ജോര്‍ജ്ജുകുട്ടി മലയാളസിനിമയിലെ തന്നെ ക്ലാസിക് കഥാപാത്രമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ ദൃശ്യം 2 നെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് മോഹന്‍ലാലിന്റെ മറ്റൊരു ക്ലാസിക് കഥാപാത്രമായ ആടുതോമയെ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ഭദ്രന്‍.

‘എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ഒരു വേദനും ഭയവുമുണ്ട്. അത് ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. നന്നായി തയാറാക്കി മികച്ച അഭിനയത്തിലൂടെ നന്നായി ഫലിപ്പിച്ചിരിക്കുന്നു’ എന്നാണ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍ കുറിച്ചത്.

Read more: ബബിതയും 200 സ്ത്രീകളും ചേര്‍ന്ന് അങ്ങനെ ആ ഗ്രാമത്തിന്റെ ദുരിതമകറ്റി

അതേസമയം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്‍, സായ്കുമാര്‍, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്‍ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.

Story highlights: Bhadran about Drishyam 2