പ്രകൃതിദത്ത മാർഗങ്ങളിലൂടെ എളുപ്പത്തിൽ കൈമുട്ടിലെ കറുപ്പ് നീക്കം ചെയ്യാം

February 26, 2021

ഇരുണ്ട കാൽമുട്ടും കൈമുട്ടുകളും പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. എന്നാൽ, വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ഈ കറുപ്പ് നീക്കം ചെയ്യാൻ സാധിക്കും. ബേക്കിംഗ് സോഡയാണ് കൈമുട്ടിലെ കറുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നത്.

ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, ഒരു ടേബിൾ സ്പൂൺ പാൽ എന്നിവയാണ് ഇതിനു ആവശ്യമുള്ളത്.
പാലും ബേക്കിംഗ് സോഡയും മിക്സ് ചെയ്യുക. ഈ മിശ്രിതം കാൽമുട്ടുകളിലും കൈമുട്ടുകളിലും പുരട്ടി വൃത്താകൃതിയിൽ രണ്ട് മൂന്ന് മിനിറ്റ് മൃദുവായി സ്‌ക്രബ് ചെയ്യുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകാം.

ബേക്കിംഗ് സോഡ ചർമ്മത്തെ ശുദ്ധീകരിക്കുക മാത്രമല്ല, മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യും. പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡും അമിനോ ആസിഡുകളും ചർമ്മത്തെ മൃദുവാക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുട്ടുകളിലെ കറുപ്പ് വളരെ വേഗത്തിൽ മായാൻ സഹായിക്കും.

ബദാം എണ്ണ കയ്യിലെ കറുപ്പ് നീക്കം ചെയ്യാൻ സഹായിക്കും. വിരലുകളിൽ കുറച്ച് തുള്ളി ബദാം ഓയിൽ എടുത്ത് കാൽമുട്ടിനും കൈമുട്ടിനും പുരട്ടുക.കുറച്ച് മിനിറ്റ് മസാജ് ചെയ്യുക. എല്ലാ ദിവസവും രാവിലെയും രാത്രിയിലും ബദാം ഓയിൽ ഇങ്ങനെ പുരട്ടുക.

Read More: 24 സോഷ്യൽ മീഡിയ അവാർഡ് ജേതാക്കളെ അറിയാൻ ഇനി ഒരുനാൾമാത്രം

ബദാം ഓയിലിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുട്ടിന് ചുറ്റുമുള്ള ചർമ്മം മെച്ചപ്പെടുത്താൻ സഹായിക്കും. കറ്റാർ വാഴയുടെ നീരാണ് മറ്റൊരു മാർഗം. കറ്റാർ വാഴ മുറിച്ച് ഉള്ളിലുള്ള ജെൽ വേർതിരിച്ചെടുക്കുക. കാൽമുട്ടുകളിലും കൈമുട്ടുകളിലും ഈ ജെൽ പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ വിടുക. ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക.

Story highlights- black marks on knee