അറിയാം ബഹിരാകാശ നിലയത്തില്‍ നിന്നും ദൃശ്യമായ മേഘപാളികള്‍ക്കിടയിലെ ആ ‘നീല മിന്നലിനെക്കുറിച്ച്’
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണനകള്‍ക്കുമെല്ലാം അതീതമാണ് പലപ്പോഴും പ്രപഞ്ചം എന്ന വിസ്മയം. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവുകളില്‍ പലതും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. പ്രത്യേകിച്ച് മനുഷ്യന്റെ കണ്ണുകളുടെ പരിധിയിക്ക് അപ്പുറത്തുള്ള ആകാശത്തിന്റേയും ബഹിരാകാശത്തിന്റേയുമൊക്കെ കാഴ്ചകള്‍. ബഹിരാകാശ നിലയത്തില്‍ നിന്നും ദൃശ്യമായ നീല മിന്നലുകളുടെ കാഴ്ച ശ്രദ്ധനേടുകയാണ് ശാസ്ത്ര ലോകത്ത്.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി സ്ഥാപിച്ചിട്ടുള്ള എഎസ്ഐഎം ഉപയോഗിച്ചാണ് നീല മിന്നലുകളെ കണ്ടെത്തിയത് (അറ്റ്മോസ്ഫിയര്‍- സ്പേസ് ഇന്ററാക്ഷന്‍സ് മോണിറ്റര്‍). ഇവയ്ക്ക് ഭൂമിയിലെ ഹരിതഗൃഹ വാതകങ്ങളെ സ്വാധീനിയ്ക്കാന്‍ കെല്പുണ്ടെന്നും എഎസ്ഐഎം കണ്ടെത്തി. പസഫിക് ദ്വീപായ നൗറുവിന് മുകളിലെ മേഘങ്ങള്ക്കിടയിലായിരുന്നു നീല മിന്നലുകള്‍ പ്രത്യക്ഷപ്പെട്ടത്.
അന്തരീക്ഷത്തിലെ ഊര്ജപ്രവാഹങ്ങളില് ഒന്നാണ് നീല മിന്നലുകള്‍ എന്നതും. എന്നാല്‍ മില്ലി സെക്കന്റുകള്‍ മാത്രമാണ് ഇവയുടെ ദൈര്‍ഘ്യം. മേഖങ്ങളുടെ പുറത്തേയ്ക്ക് ഏകദേശം അന്‍പത് കിലോമീറ്റര്‍ വരെ ദൂരത്തില്‍ ഊര്‍ജം പ്രവഹിപ്പിയ്ക്കാന് നീല മിന്നലുകള്‍ക്ക് സാധിക്കാറുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
പേര് സൂചിപ്പിയ്ക്കുന്നത് പോലെ ഈ മിന്നലുകള്‍ക്ക് നീല നിറമാണ്. കാഴ്ചയില്‍ മനോഹരവും. എന്നാല്‍ ഇവ ഭൂമിയിലേയ്ക്ക് പതിക്കാതെ ബഹിരാകാശത്തിന് അഭിമുഖമായാണ് പതിയ്ക്കുന്നത്. ഇക്കാരണത്താലാണ് ബഹിരാകാശ നിലയത്തില്‍ നിന്നും നീല മിന്നലിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍ ലഭിച്ചതും.
Story highlights: Blue Light Jets Shooting Upwards From Thunderclouds