’17 വർഷമായിട്ടും ആളുകൾ പുതിയ സിനിമ പോലെ ആസ്വദിക്കുന്നു’- ഓട്ടോഗ്രാഫ് ഓർമ്മകളിൽ ചേരൻ
സംവിധാനത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ താരമാണ് ചേരൻ. കരിയറിലുടനീളം ഒട്ടേറെ ഹിറ്റുകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഓട്ടോഗ്രാഫ്. കേരളവും, മലയാളിയായ നായികയും ഒക്കെ ചേർന്ന ചിത്രം മലയാളികൾക്കും വളരെയധികം പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ, ഓട്ടോഗ്രാഫിന്റെ 17 വർഷങ്ങൾ ഓർമിക്കുകയാണ് ചേരൻ. ഇന്നും ചിത്രത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നവർക്ക് നന്ദി പറയുകയാണ് ചേരൻ. ‘ 17 വർഷമായിട്ടും ആളുകൾ പുതിയ സിനിമ പോലെ ഇന്നും ആസ്വദിക്കുന്നു. മീഡിയ സ്റ്റോറികളും സോഷ്യൽ മീഡിയ ഫോളോവേഴ്സും സമാനമായ സ്റ്റോറിലൈൻ ഉള്ള കുറച്ച് പുതിയ സിനിമകളെ ഓട്ടോഗ്രാഫുമായി താരതമ്യപ്പെടുത്തുന്നു. എല്ലാവരുടെയും സ്നേഹത്തിനു നന്ദിയുണ്ട്’.
17 வருடங்கள் ஆனாலும் இன்னும் ஆட்டோகிராப் திரைப்படத்தை புதிய படமாக ரசித்துப்பார்க்கும் ரசிகர்களுக்கும், ஆட்டோகிராப் சாயலில் வரும் புதிய படங்களோடு ஒப்பிட்டு பார்க்கும் விமர்சகர்களுக்கும் பத்திரிக்கை, ஊடக மற்றும் வளைதள நண்பர்களுக்கும் நன்றி.. #17thYrsOfAutograph pic.twitter.com/YHBnRzW3F9
— Cheran (@directorcheran) February 19, 2021
Read More: ഹിമാചല്‍ ചാരുതയില്‍ ഒരുങ്ങിയ സിന്ദഗി ഗാനം ഹിറ്റ്: സന്തോഷം പങ്കുവെച്ച് മ്യൂസിക് കംപോസറും
ഗോപിക, സ്നേഹ, രാജേഷ്, ഇലവരാസു, കൃഷ്ണ, ലിംഗേശ്വരൻ മുതലായവരാണ് ഓട്ടോഗ്രാഫിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2004-ൽ പുറത്തിറങ്ങിയ ഓട്ടോഗ്രാഫിന് സംഗീതമൊരുക്കിയത് ഭരദ്വാജാണ്. പ. വിജയ് വരികൾ എഴുതി. ചിത്രയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഒരിക്കൽ കൂടി നേടിക്കൊടുത്ത പാട്ടും ഈ ചിത്രത്തിലായിരുന്നു.
Story highlights- cheran about autograph movie