മഞ്ഞുകാലത്ത് വളർത്തുനായക്ക് ഓടിക്കളിക്കാൻ റേസിംഗ് ട്രാക്ക് ഒരുക്കി ദമ്പതികൾ- ഹൃദ്യമായ വീഡിയോ
മിക്കപ്പോഴും, വളർത്തുമൃഗങ്ങളുള്ളവർ അവയെ മക്കളെന്ന പോലെയാണ് പരിപാലിക്കാറുള്ളത്. അവയുടെ സൗകര്യത്തിനും വിനോദത്തിനും മുൻതൂക്കം നൽകി സമയം ചിലവഴിക്കുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. അങ്ങനെയൊരു സ്നേഹം നിറഞ്ഞ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വളർത്തുനായക്കായി വീട്ടുമുറ്റത്തു ഒരു റേസിംഗ് ട്രാക്കാണ് ദമ്പതികൾ ഒരുക്കിയിരിക്കുന്നത്.
മഞ്ഞുകാലത്ത് പുറത്തേക്കിറങ്ങാൻ യാതൊരു അവസരവുമില്ലാത്ത നായക്ക് വേണ്ടിയാണ് ഉടമകൾ ട്രാക്ക് ഒരുക്കിയത്. മഞ്ഞുമൂടിയ ട്രാക്കിന്റെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചതോടെ വൈറലായി മാറുകയായിരുന്നു. ട്രാക്കിലൂടെ ആവേശത്തോടെ നായ ഓടുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇതിനോടകം 7 ലക്ഷത്തിലധികം കാഴ്ചക്കാർ വീഡിയോ കണ്ടുകഴിഞ്ഞു.
This guy built a snow racetrack in the backyard for his dogs..
— Buitengebieden (@buitengebieden_) February 7, 2021
🎥 IG: ginger_cat_and_vizslas pic.twitter.com/GExKmx6Dk4
Read More: ആശുപത്രിയിലായ ഉടമസ്ഥനെ കാത്ത് നായ വരാന്തയിൽ നിന്നത് ഒരാഴ്ചയോളം; ഹൃദയംതൊട്ടൊരു വീഡിയോ
സഹജീവികളേക്കാൾ സ്നേഹം മൃഗങ്ങളാണ് മനുഷ്യന് നൽകാറുള്ളത്. അതുകൊണ്ട് തന്നെ പലരും വളർത്തുമൃഗങ്ങൾക്കായി എന്തും ചെയ്യാൻ തയ്യാറാണ്. എത്രയധികം കരുതൽ നൽകുന്നോ അത്രയും സ്നേഹം അവ സമ്മാനിക്കും. സ്നേഹം നൽകിയില്ലെങ്കിൽ പോലും കരുതലും കാവലുമാകുന്ന ജീവിയാണ് നായ. മനുഷ്യനോട് ഏറ്റവുമധികം ഇണങ്ങി ജീവിക്കുന്ന നായകളുടെ കൗതുകകരമായ വീഡിയോകൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്.
Story highlights- Couple converts backyard into racing track for their dog