വിലകൊണ്ട് ലോക റെക്കോർഡ് നേടി ഒരു പശുക്കിടാവ്- കോടി തിളക്കമുള്ള പോഷ് സ്പൈസ്
വിറ്റുപോയ തുകയിലൂടെ ലോക റെക്കോർഡിൽ ഇടംനേടിയിരിക്കുകയാണ് ഒരു പശുക്കിടാവ്. യൂറോപ്പിലെ ലോഡ്ജ് ഹിൽ ഫാമിൽ വളർന്ന പെഡീഗ്രി പശുക്കിടാവായ വിലോഡ്ജ് പോഷ് സ്പൈസ് രണ്ടു കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഒരു വയസ്സാണ് ഈ പശുക്കിടാവിനെ പ്രായം. ലേലത്തിലൂടെയാണ് പശുക്കിടാവിന് ഇത്രയും വലിയ തുക ലഭിച്ചത്. ലിമോസിൻ ഇനത്തിൽപ്പെട്ടതാണ് വിലോഡ്ജ് പോഷ് സ്പൈസ്.
2,62,000 പൗണ്ടാണ് ലേലത്തിൽ ലഭിച്ചത്. ഈ വിൽപ്പനയിലൂടെ യൂറോപ്പിലെ ഏറ്റവും ചെലവേറിയ മൃഗമായി മാറിയിരിക്കുകയാണ് വിലോഡ്ജ് പോഷ് സ്പൈസ്. നാല് കാലുള്ള ഒരു സൂപ്പർമോഡൽ പോലെയാണ് കാഴ്ച്ചയിൽ ഈ പൊന്നുംവിലയുള്ള പശുക്കിടാവ്. മാത്രമല്ല, സ്പൈസ് ഗേൾ ഗ്രൂപ്പംഗമായിരുന്ന വിക്ടോറിയ ബെക്ക്ഹാമിന്റെ വിളിപ്പേരുകൂടിയാണ് പോഷ് സ്പൈസ്.
Read More: ‘ഇതാണ് സച്ചിയുടെ സ്വപ്നം, ഇത് നിങ്ങൾക്കുള്ളതാണ് സഹോദരാ..’- ‘വിലായത്ത് ബുദ്ധ’ ഒരുങ്ങുന്നു
പശുവിന്റെ വംശപരമ്പര കാരണമാണ് ഇത്രയും വലിയ തുക ലഭിച്ചത്. പ്രത്യേകിച്ച് പോഷ്സ്പൈസിന്റെ അമ്മയായ ജിഞ്ചർസ്പൈസ് വളരെയധികം പേരുകേട്ട ബ്രീഡായിരുന്നതുകൊണ്ട് ആ ഘടകവും വിൽപ്പനയെ സഹായിച്ചു എന്നാണ് ഫാം ഉടമ വിശ്വസിക്കുന്നത്.
Story highlights- Cow named after Posh Spice breaks world sales record