ക്യാമറയുമായി കര്ഷകരിലേയ്ക്കിറങ്ങി; പിന്നെ കൃഷിപാഠങ്ങളുമായി യൂട്യൂബ് ചാനലും
എന്തെങ്കിലും ഒരു സംശയം ചോദിച്ചാല്‍ ‘അതിനുത്തരം യുട്യൂബിലുണ്ടല്ലോ’ എന്ന് മറുപടി പറയുന്ന കാലമാണ് ഇത്. വിനോദത്തിനുമപ്പുറം വ്യത്യസ്ത കാര്യങ്ങളിലെ അറിവുകള്‍ക്ക് വേണ്ടിയും ഇക്കാലത്ത് പലരും യുട്യൂബിനെ ആശ്രയിക്കാറുണ്ട്. കുക്കിങ്, ട്രാവലിങ്, ഓട്ടോമൊബൈല്‍ തുടങ്ങിയ പലതരം കാര്യങ്ങളിലും യുട്യൂബിലൂടെ അറിവ് മറ്റുള്ളവരിലേയ്ക്ക് പങ്കുവയ്ക്കുന്നവരും ഏറെയാണ്. കൃഷിപാഠങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി വ്യത്യസ്തനാവുകയാണ് യുട്യൂബറായ ദര്ശന് സിങ്.
പഞ്ചാപ് സ്വദേശിയാണ് ദര്ശന് സിങ്. 2.3 മില്യന്‍ സബ്സ്ക്രൈബേഴ്സുണ്ട് ഇദ്ദേഹത്തിന്റെ യുട്യൂബ് ചാനലില്‍. പലതരം വീഡിയോകളിലൂടെ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ദര്ശന് സിങ് പങ്കുവയ്ക്കുന്നത്. ഒരു സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ദര്ശന് സിങ്ങിന്റെ ജനനം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയെങ്കിലും കൃഷി തന്റെ തൊഴില്‍ മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു അദ്ദേഹം.
അങ്ങനെ പന്ത്രണ്ട് ഏക്കര്‍ സ്ഥലത്ത് ദര്ശന് സിങ് കൃഷി ആരംഭിച്ചു. അതും പൂര്‍ണമായും ജൈവരീതി പ്രകാരം. പിന്നീട് ഡയറി ഫാമിനും തുടക്കം കുറിച്ചു. ഡയറി ഫാമിങ്ങില്‍ അറിവ് അല്പം കുറവായതിനാല്‍ പല പ്രതിസന്ധികളേയും നേരിടേണ്ടി വന്നു. അങ്ങനെയാണ് ഒരു യുട്യൂബ് ചാനല്‍ എന്ന ആശയത്തിലേയ്ക്ക് ദര്ശന് സിങ് എത്തിയത്.
ഒരു മൊബൈല്‍ ക്യാമറ ഉപയോഗിച്ചായിരുന്നു ആദ്യ കാലങ്ങളില്‍ വീഡിയോകള്‍ പകര്‍ത്തിയത്. അതും പല കര്‍ഷകരുടേയും അരികിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പശു വളര്‍ത്തല്‍, നല്‍കൃഷി, ആടുവളര്‍ത്തല്‍ അങ്ങനെ എല്ലാത്തരം കൃഷിരീതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം യുട്യൂബിലൂടെ പങ്കുവയ്ക്കുന്നു. നലവില്‍ ക്യമാറയും മൈക്കും ലാപ്ടോപ്പും അടങ്ങുന്ന നൂതന സാങ്കേതിക സഹായത്താല്‍ ആണ് ദര്ശന് വീഡിയോകള്‍ ചിത്രീകരിയ്ക്കുന്നതും യുട്യൂബില്‍ പങ്കുവയ്ക്കുന്നതും.
Story highlights: Darshan Singh, A Farmer Who Is Using Youtube To Answer Agriculture Queries