പുറത്തു കളിക്കാൻ പോയതാണ്, മടങ്ങിവന്നത് മാൻകുട്ടിക്കൊപ്പം- ഹൃദ്യമായ ചിത്രം
കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ സ്നേഹത്തിന് വേർതിരിവുകളില്ല എന്നതാണ്. മനുഷ്യനോടും മൃഗങ്ങളോടും ചെടികളോടുമെല്ലാം കുഞ്ഞുങ്ങൾക്ക് ഒരേപോലെയുള്ള സ്നേഹമാണ്. വീട്ടിലെ മറ്റു കുട്ടികളോടെന്ന പോലെയാണ് വളർത്തുമൃഗങ്ങളോടും കുട്ടികൾ ഇടപഴകുന്നത്. കോഴിയെ തനിക്കൊപ്പം പല്ലു തേപ്പിക്കാനും, ചെരുപ്പ് അണിയിക്കാനും ശ്രമിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ മുൻപ് ശ്രദ്ധനേടിയിരുന്നു. തനറെ ഭക്ഷണത്തിന്റെ പങ്ക് മൃഗങ്ങൾക്ക് വീതിച്ചു നൽകുന്ന കുഞ്ഞുങ്ങളെയും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, വിദേശത്ത് നിന്നും ഒരു കുഞ്ഞു മിടുക്കൻ ലോക ശ്രദ്ധ നേടുന്നത് പുറത്തിപോയി വന്നപ്പോൾ തനിക്കൊപ്പം കൂടെ കൂട്ടിയ സുഹൃത്തിന്റെ പേരിലാണ്.
പുറത്ത് കളിക്കാൻ പോയ നാല് വയസുകാരൻ ഡൊമിനിക്കിന് പുറത്തുപോയപ്പോൾ ഒരു സുഹൃത്തിനെ കിട്ടി. തിരികെ വീട്ടിലേക്ക് പോന്നപ്പോൾ സുഹൃത്തിനെയും ഒപ്പം കൂട്ടാൻ ഡൊമിനിക് മറന്നില്ല. പക്ഷെ, രസകരമായ കാര്യം ഡൊമിനിക്കിന്റെ സുഹൃത്ത് ഒരു മാൻകുട്ടിയാണ്. ഇരുവരും വീടിനുള്ളിലേക്ക് കയറാനായി നിൽക്കുന്ന ചിത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലാകുന്നത്.
Read More: സൈബര്‍ ഇടങ്ങളില്‍ ഹിറ്റാണ് അല്പം വെറൈറ്റിയായ ഈ ‘ചായയും ചര്‍ച്ചയും’
ഡൊമിനിക്കിന്റെ അമ്മയായ സ്റ്റെഫാനി ബ്രൗൺ ആണ് മകന്റെയും സുഹൃത്തിന്റെയും ക്യൂട്ട് ചിത്രം പങ്കുവെച്ചത്. വിർജീനിയയിലെ ഒരു റിസോർട്ടിൽ അവധി ആഘോഷിക്കാൻ എത്തിയതാണ് ഡൊമിനിക്കിന്റെ കുടുംബം. പുറത്തു കളിക്കാൻ പോയ ഡൊമിനിക് മാൻകുട്ടിയുമായി സൗഹൃദത്തിലായി. യാതൊരു അപരിചിതത്വവുമില്ലാതെ മാൻകുട്ടി ഡൊമിനിക്കിനൊപ്പം വീട്ടിലേക്കും എത്തി. ഇരുവരെയും ആദ്യം കണ്ടപ്പോൾ ഒന്ന് പകച്ചെങ്കിലും ഒട്ടും വൈകാതെ ആ മനോഹര ദൃശ്യം സ്റ്റെഫാനി ഫോണിൽ പകർത്തി. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായി മാറി.
Story highlights- four year old dominic goes out to play comes back with baby deer