ഗംഗുബായിയായി ആലിയ ഭട്ട്; ശ്രദ്ധനേടി ‘ഗംഗുബായ് കത്തിയവാഡി’ ടീസർ

സഞ്ജയ് ലീല ബൻസാലിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗംഗുബായ് കത്തിയവാഡി’ റിലീസിന് ഒരുങ്ങുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്.
ഇന്നുവരെയുള്ള തന്റെ ഏറ്റവും വലിയ പദ്ധതിയാണ് ‘ഗാംഗുബായ് കത്തിയവാഡി’യെന്ന് സംവിധായകൻ ചിത്രത്തെ വിശേഷിപ്പിച്ചുകൊണ്ടാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്.

ആലിയ ഭട്ടാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് ആലിയ ഭട്ട് ചിത്രത്തിൽ എത്തുന്നത്.ഗംഗുബായിയായി മാറുന്ന ഗംഗയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഹുസ്സൈൻ സെയ്ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രം.

ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ് ലീല ബൻസാലിയും പെൻ സ്റുഡിയോസിന്റെ ബാനറിൽ ഡോക്ടർ ജയന്തി ലാൽ ഗാഡയും ചേർന്നാണ് നിർമാണം. ജൂലൈ 30ന് തിയേറ്റർ റിലീസാണ് ചിത്രം.

Story highlights- Gangubai Kathiawadi teaser