അക്സർ പട്ടേലിന് അഞ്ചു വിക്കറ്റ്; രണ്ടാം ടെസ്റ്റിൽ കൂറ്റൻ വിജയവുമായി ഇന്ത്യ
ആദ്യ ടെസ്റ്റിൽ അഭിമുഖീകരിച്ച തോൽവിക്ക് കൂറ്റൻ സ്കോറിൽ മറുപടി നൽകി ഇന്ത്യ. ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തന്നെ ഇംഗ്ലണ്ടിനെ 164 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യ 317 റണ്‍സിന്റെ മിന്നുന്ന ജയം നേടിയത്. ഈ വിജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഓരോ വിജയവുമായി തോളോടുതോൾ ചേർന്ന് നിൽക്കുകയാണ്.
സ്പിന്നര്‍മാരായ അക്സര്‍ പട്ടേലിന്റെ അഞ്ച് വിക്കറ്റും രവിചന്ദ്ര അശ്വിന്റെ മൂന്ന് വിക്കറ്റും കുല്‍ദീപിന്റെ രണ്ടു വിക്കറ്റുമാണ് ഇന്ത്യക്ക് തുണയായത്. അവസാന വിക്കറ്റില്‍ മോയിന്‍ അലിയുടെ ബാറ്റിംഗ് ആയിരുന്നു രണ്ടാം ഇംഗ്ലണ്ടിന്റെ കരുത്ത്. 18 പന്തില്‍ 43 റണ്‍സ് നേടിയ മോയിന്‍ അലി അവസാന വിക്കറ്റായി വീഴുകയായിരുന്നു. 5 സിക്സും മൂന്ന് ഫോറും നേടിയ ശേഷമാണ് മോയിന്‍ അലി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയി മടങ്ങിയത്.
പരമ്പരയില്‍ രണ്ടാം തവണ അശ്വിന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ ഹിറ്റ്മാന് രോഹിത് ശര്‍മ്മയുടെ (231 പന്തില്‍ 161) ഇന്നിംഗ്സാണ് ചെപ്പോക്കില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 329 റണ്‍സ് സമ്മാനിച്ചത്.86 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യക്കായി നാലാം വിക്കറ്റില്‍ 162 റണ്‍സ് രോഹിത്-രഹാനെ സഖ്യം ചേർത്തു.
Story highlights- india v/s england second test