‘കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിയ്ക്കുന്ന യമരാജന്’: വൈറലായ ആ ചിത്രത്തിന് പിന്നില്‍
സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഒരു വിരല്ത്തുമ്പിന് അരികെ ഇക്കാലത്ത് നമുക്ക് ലഭ്യവുമാണ്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാറുമുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയ ഒരു ചിത്രമുണ്ട്. കൊവിഡ് വാക്സിന് സ്വീകരിയ്ക്കുന്ന ഒരു യമരാജന്റേതാണ് ഈ ചിത്രം. യമരാജന്റെ വേഷം ധരിച്ച ഒരാള്‍ കൊവിഡ് വാക്സിന് സ്വീകരിയ്ക്കുന്നതായി ചിത്രത്തില്‍ കാണാം. ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുമാണ് ഈ ചിത്രം പകര്‍ത്തിയത്.
എന്നാല്‍ ഒരു പൊലീസ് ഉദ്യേഗസ്ഥനാണ് ഈ ചിത്രത്തിലെ താരം. യമരാജന്റെ വേഷം ധരിച്ച് കൊവിഡ് വാക്സിന് സ്വീകരിയ്ക്കാന്‍ എത്തുകയായിരുന്നു അദ്ദേഹം. ജവഹര്‍ സിംഗ് എന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്റെ പേര്. കൊവിഡ് പ്രതിരോധ വാക്സിന് എടുക്കാന്‍ എല്ലാ മുന്നണിപ്പോരാളികളേയും പ്രചോദിപ്പിയ്ക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇത്തരത്തില്‍ യമരാജന്റെ വേഷം ധരിച്ചെത്തിയത്. കൊവിഡ്ക്കാലത്തെ ലോക്ക്ഡൗണ്‍ സമയത്ത് യമരാജന്റെ വേഷം ധരിച്ച് ജനങ്ങള്‍ക്ക് വേറിട്ട ബോധവല്‍ക്കരണവും നല്‍കിയിരുന്നു പൊലീസ് ഉദ്യോഗസ്ഥനായ ജവഹര്‍ സിംഗ്.
Madhya Pradesh: Donning the garb of ‘Yamraj’, a policeman took COVID-19 vaccine in Indore yesterday to spread the message that every frontline worker should take COVID-19 vaccine when their turn comes. pic.twitter.com/61rVcOkMmX
— ANI (@ANI) February 11, 2021
നിലവില്‍ രണ്ടാംഘട്ട കൊവിഡ് പ്രതിരോധ വാക്സിനേഷനാണ് രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് സേനാ വിഭാഗങ്ങള്‍, റവന്യു ജീവനക്കാര്‍, മുന്‍സിപ്പാലിറ്റി -പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പ്രതിരോധ വാക്സിന് നല്‍കുക.
അതേസമയം രാജ്യത്ത് ഘട്ടങ്ങളായി നടക്കുന്ന പ്രതിരോധ വാക്സിനേഷന്റെ മൂന്നാം ഘട്ടം മാര്‍ച്ച് മുതലാണ്. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കുമാണ് മൂന്നാം ഘട്ടത്തില്‍ വാക്സിന് നല്‍കുക. ഏകദേശം 27 കോടി പേര്‍ക്ക് ഈ ഘട്ടത്തില്‍ പ്രതിരോധ വാക്സിന് നല്‍കും. നിലവില്‍ കൊവിഷീല്‍ഡ് വാക്സിനും കൊവാക്സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്കിയിരിയ്ക്കുന്നത്.
Story highlights: Indore cop dresses up as Yamraj to get vaccinated for Covid-19