ഐ പി എൽ താര ലേലം ആരംഭിച്ചു; 14.25 കോടിയ്ക്ക് ഗ്ലെൻ മാക്സ്വെലിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഐ പി എൽ 2021ന് മുന്നോടിയായുള്ള താരലേലത്തിന് തുടക്കമായി. 292 കളിക്കാരിൽ നിന്നും 61 പേരെയാണ് ഫ്രാഞ്ചൈസികൾ തിരഞ്ഞെടുക്കുന്നത്. ഇംഗ്ലണ്ട് പേസർ മാർക് വുഡ് അവസാന നിമിഷം ലേലത്തിൽ നിന്ന് പിൻമാറിയതോടെയാണ് കളിക്കാരുടെ എണ്ണം 292 ആയി മാറിയത്. വൈകിട്ട് മൂന്നുമണിക്ക് ലേലം ആരംഭിച്ചു.
രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്ത സ്റ്റീവ് സ്മിത്ത്, കിങ്സ് ഇലവൻ പഞ്ചാബ് റിലീസ് ചെയ്ത ഗ്ലെൻ മാക്സ്വെൽ, ഇംഗ്ലണ്ടിൻെറ ഡേവിഡ് മലൻ, മോയിൻ അലി, ലിയാം പ്ലങ്കറ്റ് എന്നിവർക്കെല്ലാം രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയുള്ളത്. ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, കേദാർ ജാധവ് എന്നിവർക്കും രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ട്.
സ്റ്റീവ് സ്മിത്തിനെ 2.20 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 2 കോടി അടിസ്ഥാന വിലയുള്ള ഗ്ലെന്‍ മാക്സ്വെല്ലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത് 14.25 കോടിക്കാണ്. ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി ഇനി ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കും. 7 കോടിക്കാണ് മൊയീൻ അലിയെ ചെന്നൈ സ്വന്തമാക്കിയത്. മൊയീൻ അലിക്ക് വേണ്ടി ശക്തമായ ലേലം തന്നെ നടന്നു.
സണ്‍റൈസേഴ്സ് ഹൈദ്രാബാദും രാജസ്ഥാന് റോയല്‍സും ശിവം ദുബെയ്ക്കായി രംഗത്തെത്തിയതെങ്കിലും യുവ താരത്തെെ രാജസ്ഥാന് റോയല്‍സ് 4.40 കോടിക്ക് സ്വന്തമാക്കി.
Story highlights- ipl 2021 auction