സഹദേവന്‍ എന്ന കഥാപാത്രം ദൃശ്യം-2ല്‍ ഇല്ലാതെ പോയതിന്റെ കാരണം വിശദമാക്കി ജീത്തു ജോസഫ്

Jeethu Joseph about missing of constable Sahadevan in Drishyam-2

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ദൃശ്യം 2 എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ തുടര്‍ഭാഗമാണ് ദൃശ്യം 2. ദൃശ്യത്തിലെ മിക്ക കഥാപാത്രങ്ങളും ദൃശ്യം 2-ല്‍ ഉണ്ടായിരുന്നുവെങ്കിലും കലാഭവന്‍ ഷാജോണ്‍ അനശ്വരമാക്കിയ സഹദേവന്‍ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള പരാമര്‍ശം മാത്രമായിരുന്നു ദൃശ്യം 2-ല്‍ ഉണ്ടായിരുന്നത്. സഹദേവന്‍ എന്ന കഥാപാത്രം എന്തുകൊണ്ട് രണ്ടാം ഭാഗത്തില്‍ ഇടം നേടിയിട്ടില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

‘രണ്ട് രീതിയിലേ സഹദേവനെ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. ഒന്നാമത്തേത് പൊലീസുകാരനായിട്ട് തന്നെ കൊണ്ടുവരിക. പക്ഷെ യുക്തിയ്ക്കനുസരിച്ച് ചിന്തിച്ചാല്‍ അന്ന് ആ പെണ്‍കുട്ടിയെ തല്ലിയത് വലിയ ഇഷ്യൂ ആയപ്പോഴാണ് പുള്ളിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. വീണ്ടും ഒരു അന്വേഷണം നടക്കുമ്പോള്‍ ആ പൊലീസുകാരനെ ടീമിലേയ്ക്ക് പൊലീസുകാര്‍ കൊണ്ടുവരില്ല. കാരണം ഇതെന്താണെന്ന് ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും. അതുകൊണ്ടുതന്നെ അങ്ങനെ കൊണ്ടുവരാന്‍ സാധിക്കില്ല.

Read more: ചതുര്‍മുഖം മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമാകുമ്പോള്‍…; എന്താണ് ‘ടെക്‌നോ ഹൊറര്‍’

മറ്റൊരു സാധ്യത പുള്ളിക്ക് വ്യക്തിപരമായി വരാം. എന്നാല്‍ അതിനൊരു പ്രത്യേക ട്രാക്ക് വേണം. അങ്ങനെയാവുമ്പോള്‍ സിനിമ ഈ ട്രാക്കില്‍ നിന്നും അപ്പുറത്തെ ട്രാക്കിലേക്ക് മാറും. ജീത്തു ജോസഫ് പറഞ്ഞു. ആ ട്രാക്കില്‍ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകാത്തതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ആ ട്രാക്കിലായിരുന്നു ചിത്രത്തിന്റെ സഞ്ചാരമെങ്കില്‍ ജോര്‍ജ്ജുകുട്ടി പോരടിക്കുന്നത് ജോലി പോയ ഒരു സാധാരണ പൊലീസുകാരനോട് ആയിപ്പോവും. പക്ഷെ ഇവിടെ ജോര്‍ജ്ജുകുട്ടി ഫൈറ്റ് ചെയ്യുന്നത് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും സിസ്റ്റത്തിനും എതിരെയാണ്. ഇതാണ് കുറച്ചൂകൂടെ പവര്‍ഫുള്‍ എന്നു തോന്നി’ എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Story highlights: Jeethu Joseph about missing of constable Sahadevan in Drishyam-2