‘തല്ലുമാല’യിൽ ടൊവിനോ തോമസിന്റെ നായികയായി കല്യാണി പ്രിയദർശൻ

ഉണ്ട സംവിധായകൻ ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന പുതിയ ചിത്രമാണ് തല്ലുമാല. ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവിനോ തോമസാണ്. നായികയായി കല്യാണി പ്രിയദർശനാണെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. മലബാറിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മുഹ്‌സിൻ പെരാരിയുടെ തിരക്കഥയിൽ ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ചിത്രമാണ് ‘തല്ലുമാല’.

സൗബിൻ ഷാഹിറും ചിത്രത്തിന്റെ ഭാഗമാണ്. കോളേജ് കാലം മുതലുള്ള ഒരാളുടെ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതേസമയം, കല്യാണി പ്രിയദർശന്റെ നാലാമത്തെ മലയാള ചിത്രമാണ് തല്ലുമാല. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. ഇതിനോടൊപ്പം മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കല്യാണി വേഷമിടുന്നുണ്ട്. മാത്രമല്ല, ആസിഫ് അലി നായകനാകുന്ന ചിത്രത്തിലും പ്രണവ് നൗയകനാകുന്ന ഹൃദയത്തിലും കല്യാണിയാണ് നായിക.

Read More: പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍

അതേസമയം, ടൊവിനോ നായകനായ കള റിലീസിന് തയ്യാറെടുക്കുകയാണ്. . ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്. ചിത്രം മാര്‍ച്ച് 19 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Story highlights- Kalyani Priyadarshan, Tovino in Khalid Rahman’s Thallumaala