ഫയര്‍ എഞ്ചിന്റെ പുറത്തേറി കുഞ്ചാക്കോ ബോബന്; ‘പണ്ടേ കാണാന്‍ ഓടിച്ചെല്ലാറുണ്ടെന്ന്’ താരം

സിനിമകളില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട് താരങ്ങള്‍. ഭീമന്റെ വഴി എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് രസകരമായ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്.
ഒരു ഫയര്‍ എഞ്ചിനില്‍ കയറി യാത്ര ചെയ്യുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. ഇങ്ങനെ ഒരാഗ്രഹം ചെറുപ്പം മുതല്ക്കേ ഉണ്ടായിരുന്നു എന്നും താരം കുറിച്ചു. ‘പണ്ടേ ഫയര്‍ എന്ജിന് കാണാന്‍ ഓടിചെല്ലുമായിരുന്നു ഞാന്‍. കേരള ഫയര്‍ ഫോഴ്സിനും, ഭീമന്റെ വഴിക്കാര്‍ക്കും എന്റെ പ്രത്യേക നന്ദി’ എന്നും കുഞ്ചാക്കാ ബോബന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അഷ്റഫ് ഹംസ സംവിധാനം നിര്‍വഹിയ്ക്കുന്ന പുതിയ ചിത്രമാണ് ഭീമന്റെ വഴി. കുഞ്ചാക്കോ ബോബന്, ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Kunchacko Boban about one childhood dream