‘ഇതാ പ്രിയയ്ക്കായി അന്ന് കുറിച്ച പ്രണയലേഖനങ്ങള്‍’; പ്രണയകാല ഓര്‍മകളുമായി കുഞ്ചാക്കോ ബോബന്‍

February 15, 2021
Kunchacko Boban shares valentines day message

മലയാളസിനിമയ്ക്ക് എക്കാലത്തും പ്രിയപ്പെട്ട പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. പ്രണയദിനത്തോട് അനുബന്ധിച്ച് പ്രണയ ഓര്‍മകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിയ്ക്കുകയാണ് താരം. ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള പഴയ കാല ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. അതിനൊപ്പം പ്രിയയ്ക്ക് എഴുതിയ പ്രണയ ലേഖനങ്ങളുടെ ചിത്രവും കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിയ്ക്കുന്നു.

‘വര്‍ഷം 1999; ഈ പെണ്‍കുട്ടിയായിരുന്നു എന്റെ വാലെന്‍ന്റൈന്‍. അന്നും ഇനിയെന്നും. അക്കാലത്ത് എനിക്ക് കിട്ടിയ പ്രണയലേഖനങ്ങളെക്കുറിച്ച് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇതാ അന്ന് ഞാനെഴുതിയ പ്രണയലേഖനങ്ങള്‍. ‘പ്രിയ കുഞ്ചാക്കോ’ പ്രിയ ആന്‍ സാമുവല്‍’ ആയിരുന്ന കാലത്ത്.’ കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2005-ലായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടേയും വിവാഹം.

Read more: മനക്കരുത്തുകൊണ്ട് ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പിച്ച് ഗോപികൃഷ്ണന്‍ നായകനായി; സഹോദര സ്‌നേഹത്തിന്റെ കഥയുമായി തിരികെ: ട്രെയ്‌ലര്‍

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റേതായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Kunchacko Boban shares valentines day message