വാലൻന്റൈൻസ് ദിനത്തിൽ പുതിയ പാചകപരീക്ഷണവുമായി കുട്ടി ഷെഫ്‌; സോഷ്യൽ ഇടങ്ങളുടെ മനം കവർന്ന ക്യൂട്ട് വീഡിയോ

February 11, 2021
little chef kobe valentines day special video

വ്യത്യസ്‌തവും രസകരവുമായ പാചക വീഡിയോകളുമായെത്തി സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ട കുട്ടി ഷെഫാണ് കോബെ. ഇതിനോടകം കുട്ടി കോബെയുടെ നിരവധി വീഡിയോകൾ വൈറലായികഴിഞ്ഞു. ഇപ്പോഴിതാ കുഞ്ഞു കോബെയുടെ വാലൻന്റൈൻസ് ഡേ സ്പെഷ്യൽ പാചകപരീക്ഷത്തിന്റെ വീഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്. ഈ കുഞ്ഞന്‍ ഷെഫിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

കോബെയുടെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപെട്ട കുക്കീസാണ് വാലൻന്റൈൻസ് ദിന സ്‌പെഷ്യലായി ഉണ്ടാക്കുന്നത്. പാചകത്തിനൊപ്പം കോബെയുടെ രസകരമായ കുട്ടി വർത്തമാനങ്ങളും വീഡിയോയിൽ കേൾക്കാം. വെള്ളയും ചുവപ്പും റോസും നിറത്തിലുള്ള ചോക്ലേറ്റ് കൊണ്ടാണ് കോബെ കുക്കീസ് ഒരുക്കിയത്. അതിന് പുറമെ ചോക്ലേറ്റ് സ്ട്രോബറി മനോഹരമായി അലങ്കരിച്ചുവെക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. പാചകത്തിനിടെ ചോക്ലേറ്റും ചീസും സ്ട്രോബെറിയുമെല്ലാം ഈ കുട്ടികുറുമ്പി അകത്താക്കുന്നതും വീഡിയോയിൽ കാഴ്ചക്കാരിൽ ചിരിപടർത്തുന്നുണ്ട്.

Read also:ചൊവ്വയില്‍ നിന്നും ചിത്രങ്ങള്‍ ഭൂമിയിലേയ്ക്ക് അയക്കാന്‍ ഹോപ് പ്രോബിന് വേണ്ടത് 11 മിനിറ്റ്: അടുത്ത ആഴ്ച മുതല്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങും

പാചകത്തിനിടെ ബുദ്ധിമുട്ടേറിയ ജോലികൾ ചെയ്യാനായി അമ്മയുടെ സഹായം തേടുന്നുണ്ട് ഈ കുഞ്ഞൻ ഷെഫ്. അമ്മയുടെ സഹായത്തോടെയാണ് കോബെ മുട്ട പൊട്ടിക്കുന്നതും, മാവ് ബീറ്റ് ചെയ്യുന്നതുമൊക്കെ. അതേസമയം കോബെയുടെ പാചകപരീക്ഷണങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

ഇന്‍സ്റ്റഗ്രാമിലെ കോബി ഈറ്റ്‌സ് എന്ന പേജിലൂടെയാണ് കുഞ്ഞന്‍ ഷെഫിന്റെ പാചകവീഡിയോകള്‍ പുറത്തുവരുന്നത്. ഒരു വയസ് ആകുന്നതിന് മുൻപ് തന്നെ പാചകപരീക്ഷണങ്ങളുമായെത്തി നിരവധി ആരാധകരെ നേടിയെടുത്തതാണ് ഈ കുട്ടി ഷെഫ്. ഇതിനോടകം 2.4 ദശലക്ഷം ഫോളോവേഴ്‌സിനെ നേടിക്കഴിഞ്ഞു ഈ രണ്ടുവയസുകാരൻ.

Story Highlights:little chef kobe valentines day special video