പ്രായം ഒരു വയസ്സ്; ഫാന്‍സി ഡ്രസ്സില്‍ റെക്കോര്‍ഡ് നേടിയ മിടുക്കി

February 10, 2021
Little girl makes Indian Book of records

കാതറിന്‍ മേരി ജോബ് എന്ന മിടുക്കിയ്ക്ക് ഒരു വയസ്സാണ് പ്രായം. എന്നാല്‍ ഇതിനോടകംതന്നെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഈ കുട്ടിത്താരം ഇടം നേടി. പ്രച്ഛന്ന വേഷത്തിലൂടെയാണ് കാതറിന്‍ മേരി ജോബ് ഈ നേട്ടം കൈവരിച്ചത്. തൊടുപുഴയാണ് സ്വദേശമെങ്കിലും കുവൈറ്റില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് നിലവില്‍ കാതറിന്‍ മേരി ജോബ്.

പ്രവാസി മലയാളി ദമ്പതികളായ ജോബിന്‍- അനുപ്രിയ ദമ്പതികളുടെ മകളാണ് കാതറിന്‍. പ്രച്ഛന്ന വേഷത്തിലൂടെ എപിജെ അബ്ദുള്‍ കലാം സ്മാരക ഇന്‍ര്‍നാഷ്ണല്‍ ബെസ്റ്റ് അച്ചീവര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരത്തിന്റെ നേട്ടവുമുണ്ട് ഈ മിടുക്കിയ്ക്ക്.

Read more: അന്ന് അനാഥാലയത്തില്‍ വളര്‍ന്ന ആ പെണ്‍കുട്ടി ഇന്ന് ആയിരക്കണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരമൊരുക്കുന്നു

ദേശീയതലത്തില്‍ പതിനഞ്ച് പ്രച്ഛന്ന വേഷ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് കാതറിന്‍. പതിനൊന്ന് മത്സരങ്ങളിലും ഈ മിടുക്കിയ്ക്കായിരുന്നു വിജയം. കൃഷിക്കാരനായും ഷെഫായും ഉണ്ണിയാര്‍ച്ചയായുമെല്ലാം അതിഗംഭീര പ്രകടനമാണ് കാതറിന്‍ പ്രച്ഛന്നവേഷ മത്സരത്തില്‍ കാഴ്ചവയ്ക്കുന്നതും. ഒരു വയസ്സിനിടെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയും ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുകയും ചെയ്ത പ്രച്ഛന്നവേഷക്കാരി എന്ന റെക്കോര്‍ഡാണ് കാതറിന്‍ സ്വന്തം പേരിലാക്കിയത്.

Story highlights: Little girl makes Indian Book of records