‘സൂര്യപുത്ര മഹാവീര്‍ കര്‍ണ’ വരുന്നു- ലോഗോ പുറത്തുവിട്ട് ആർ എസ് വിമൽ

February 23, 2021

‘സൂര്യപുത്ര മഹാവീര്‍ കര്‍ണ’ എന്ന സിനിമയുടെ ഒഫീഷ്യൽ ലോഗോ പങ്കുവെച്ച് ആർ എസ് വിമൽ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രമെത്തുന്നത്. തന്റെ ഏറ്റവും വലിയ സ്വപ്നം എന്നാണ് ആർ എസ് വിമൽ ചിത്രത്തെ വിശേഷിപ്പിച്ചത്. 2018ൽ പ്രഖ്യാപിച്ച ചിത്രത്തിൽ നടൻ ചിയാൻ വിക്രം നായകനായി എത്തുമെന്നായിരുന്നു സൂചന. കർണനായി വില്ലുകുലയ്ക്കുന്ന വിക്രമിന്റെ മേക്കിംഗ് വീഡിയോയും ശ്രദ്ധനേടിയിരുന്നു.

എന്നാൽ, വിക്രമാണ് നായകൻ എന്ന രീതിയിലുള്ള സൂചനകൾ ഒന്നും ഒഫിഷ്യൽ ലോഗോ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൂജാ എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ വഷു ബഗ്നനി, ദിപ്ശിഖാ ദേശ്മുഖ്, ജാക്കി ബഗ്നനി എന്നിവരാണ് നിര്‍മ്മാതാക്കള്‍. ആര്‍ എസ് വിമൽ തന്നെയാണ് സിനിമയുടെ കഥയൊരുക്കുന്നത്. ഡോ കുമാര്‍ വിശ്വാസമാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്.

Read More: അമിത രക്തസമ്മർദ്ദം അനുഭവിക്കുന്നതിന്റെ ലക്ഷണങ്ങൾ അറിയാം

അതേസമയം, പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ കഥയുമായി ധർമരാജ്യ എന്ന ചിത്രവും ആർ എസ് വിമൽ പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം തന്നെ സണ്ണി വെയ്ൻ, അപർണ ദാസ് എന്നിവരെ നായികാനായകന്മാരാക്കി ഒരു റൊമാന്റിക് കോമഡി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights- mahavir karna logo