രാവണനായി ഋത്വിക് റോഷൻ, രാമനാകാൻ മഹേഷ് ബാബു- രാമായണ ഒരുങ്ങുന്നു
ഋത്വിക് റോഷനെ നായകനാക്കി മധു മന്ദാന ഒരുക്കുന്ന ചിത്രമാണ് രാമായണ. വർഷണങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ചിത്രം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നീളുകയായിരുന്നു. ഇപ്പോഴിതാ, 300 കോടി രൂപ മുതൽമുടക്കിൽ ചിത്രം ഒരുങ്ങുകയാണ്. പുരാണ ചിത്രത്തിൽ രാവണന്റെ വേഷത്തിലാണ് ഋത്വിക് റോഷൻ എത്തുന്നത്. സീതയായി ദീപിക പദുകോണും വേഷമിടുന്നു.
റിപ്പോർട്ടുകൾ പ്രകാരം, രാമനായി എത്തുന്നത് മഹേഷ് ബാബുവാണ്. തുടക്കത്തിൽ പ്രഭാസിനെ ഈ വേഷത്തിനായി സമീപിച്ചിരുന്നു, പക്ഷേ, പദ്ധതിക്ക് വളരെയധികം സമയമെടുക്കുന്നതിനാൽ, ഓം റൗത്തിന്റെ ആദിപുരുഷിൽ രാമനാകാൻ പ്രഭാസ് തീരുമാനിക്കുകയായിരുന്നു.
Read More: ടൈം ട്രാവലറുമായി അനുരാഗ് കശ്യപ്; ‘ദൊബാര’യിൽ നായികയായി തപ്സി പന്നു- അനൗൺസ്മെന്റ് ടീസർ
ദീപിക സീതയായി എത്തുമ്പോൾ പ്രസിദ്ധമായൊരു മുഖം തന്നെ രാമനായി എത്തണമെന്ന് നിർമാതാവിന് നിര്‍ബന്ധമുണ്ടായിരുന്നു. തിരക്കഥ ഇഷ്ടപ്പെട്ട മഹേഷ് ബാബുവിന് മധുരാമന്റെ വേഷം നൽകുകയായിരുന്നു. അതേസമയം, ചിത്രത്തിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് മഹേഷ് ബാബു ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല.
Story highlights- Mahesh Babu approached to play Ram opposite Deepika Padukone