കളഞ്ഞുപോയ പേഴ്സ് തിരികെ കിട്ടിയത് 53 വർഷങ്ങൾക്ക് ശേഷം, ഒപ്പം പഴയകാല ഓർമ്മകളും; സന്തോഷത്തിൽ 91 കാരൻ
ഒരിക്കൽ നഷ്ടപ്പെട്ട് ഇനിയൊരിക്കലും തിരികെ കിട്ടില്ല എന്ന് കരുതുന്ന വസ്തുക്കൾ അപ്രതീക്ഷിതമായി കൈയിൽ വന്നാൽ എന്തായിരിക്കും സന്തോഷം അല്ലേ. അത്തരത്തിൽ 53 വർഷങ്ങൾക്ക് ശേഷം കാണാതായ പേഴ്സ് തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഒരു മുത്തച്ഛൻ. 91 കാരനായ പോൾ ഗ്രിഷമിനെ തേടിയാണ് കാണാതായ പേഴ്സ് വർഷങ്ങൾക്ക് ശേഷം എത്തിയത്. അന്റാർട്ടിക്കയിൽ വെച്ചാണ് പോളിന്റെ പേഴ്സ് കാണാതായത്. കളഞ്ഞുപോയ പേഴ്സിൽ തിരിച്ചറിയൽ കാർഡ് അടക്കം നിരവധി രേഖകൾ ഉണ്ടായിരുന്നു. ഇതുപയോഗിച്ചാണ് 53 വർഷങ്ങൾക്ക് ശേഷം യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തിയത്.
നേവി ഉദ്യോഗസ്ഥനായിരുന്ന പോളിന്റെ പേഴ്സ് അന്റാർട്ടിക്കയിൽവെച്ച് 1968 ലാണ് നഷ്ടപ്പെടുന്നത്. 2014 ൽ മക്മുർഡോ സ്റ്റേഷനിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെയാണ് പേഴ്സ് കണ്ടെത്തുന്നത്. ഉടൻതന്നെ തിരിച്ചറിയൽ കാർഡ് നോക്കി ഈ പേഴ്സ് തിരികെ നൽകുന്നതിനായി മൂന്ന് പേരടങ്ങുന്ന ഒരു സംഘം അദ്ദേഹത്തിന്റെ അന്വേഷിച്ച് ഇറങ്ങി. നിരവധി അന്വേഷണങ്ങൾക്ക് ശേഷം നേവൽ വെതർ സർവീസ് അസോസിയേഷൻ വഴിയാണ് പേഴ്സിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തിയത്.
Read also:കൊവിഡ് കാലത്തും ഇടവേളകൾ ഇല്ലാതെ കർമനിരതയായി ഒരു 12 വയസുകാരി ടീച്ചർ
അതേസമയം പേഴ്സും പഴയകാല ഓർമ്മകളും തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് പോൾ ഇപ്പോൾ. വർഷങ്ങൾക്ക് മുൻപ് കൊടുംതണുപ്പിൽ അന്റാർട്ടിക്കയിൽ താമസിച്ചതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്ശീ പോളിന് ഈ വാലെറ്റ്. ശീതയുദ്ധകാലത്താണ് പോളിന് ഈ പേഴ്സ് നഷ്ടമായത്. അതിനാൽ തന്നെ അത് തിരികെ കിട്ടുമെന്ന് ഒരിക്കലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും വർഷങ്ങൾക്ക് ശേഷം പേഴ്സ് തിരികെ കിട്ടിയതിന്റെ അമ്പരപ്പിലാണ് പോളിപ്പോൾ.
Story Highlights:Man gets back wallet he lost in 53 years ago