നഞ്ചിയമ്മ വീണ്ടും സിനിമയിലേക്ക്- അഭിനേതാവും ഗായികയുമായി ‘ചെക്കനി’ൽ
ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷക മനസിൽ ഇടംനേടിയ ഗാനങ്ങളാണ് അയ്യപ്പനും കോശിയും സിനിമയിലെ നഞ്ചിയമ്മയുടെത്. അട്ടപ്പാടിയിൽ നിന്നും സിനിമയിലേക്കു എത്തിയ നഞ്ചിയമ്മ ഇപ്പോഴിതാ, വീണ്ടും അഭിനയലോകത്തേക്ക് എത്തുകയാണ്.
ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന ചെക്കനിൽ അഭിനേതാവായും ഗായികയായും എത്തുന്നു. ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയുടെ വേഷമാണ് നഞ്ചിയമ്മയ്ക്ക് മുഴുനീള വേഷത്തിലാണ് എത്തുന്നത്. പൂർണമായി വയനാടിന്റെ ദൃശ്യഭംഗിയിൽ ഒരുങ്ങുന്ന ചെക്കനിൽ വിനോദ് കോവൂർ, തെസ് നിഖാൻ, അബു സലിം , സലാം കൽപ്പറ്റ, അമ്പിളി തുടങ്ങിയവരും നിരവധി നാടക കലാകാരൻമാരും വേഷമിടുന്നു.
Read More: ഹിമാചല്‍ ചാരുതയില്‍ ഒരുങ്ങിയ സിന്ദഗി ഗാനം ഹിറ്റ്: സന്തോഷം പങ്കുവെച്ച് മ്യൂസിക് കംപോസറും
അതേസമയം, സിനിമ നടനായ ആദിവാസി കലാകാരന് പഴനി സ്വാമി നേതൃത്വം നല്കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചിയമ്മ അംഗമാണ്. അഗളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒരുക്കിയ ‘അഗ്ഗെദ് നായാഗ’ എന്ന ഹ്രസ്വചിത്രത്തിലും നഞ്ചിയമ്മ പാട്ട് പാടിയിരുന്നു. അധ്യാപികയായ സിന്ധു സാജനാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 2016-ല്‍ സംസ്ഥന പുരസ്കാരം നേടിയ ‘വെളുത്ത രാത്രികള്‍’ എന്ന റാസി മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിലും നഞ്ചിയമ്മ പാടിയിട്ടുണ്ട്.
Story highlights- nanjiyamma new movie