നഞ്ചിയമ്മ വീണ്ടും സിനിമയിലേക്ക്- അഭിനേതാവും ഗായികയുമായി ‘ചെക്കനി’ൽ

February 19, 2021

ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷക മനസിൽ ഇടംനേടിയ ഗാനങ്ങളാണ് അയ്യപ്പനും കോശിയും സിനിമയിലെ നഞ്ചിയമ്മയുടെത്. അട്ടപ്പാടിയിൽ നിന്നും സിനിമയിലേക്കു എത്തിയ നഞ്ചിയമ്മ ഇപ്പോഴിതാ, വീണ്ടും അഭിനയലോകത്തേക്ക് എത്തുകയാണ്.

​ഷാ​ഫി​ ​എ​പ്പി​ക്കാ​ട് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചെ​ക്ക​നി​ൽ​ ​അ​ഭി​നേ​താ​വാ​യും​ ​ഗാ​യി​ക​യാ​യും​ ​എ​ത്തു​ന്നു. ഗ​പ്പി,​ ​ചാ​ല​ക്കു​ടി​ക്കാ​ര​ൻ​ ​ച​ങ്ങാ​തി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​സു​പ​രി​ചി​ത​നാ​യ​ ​വി​ഷ്ണു​ ​പു​രു​ഷ​നാ​ണ് ​ചെ​ക്ക​നാ​കു​ന്ന​ത്. വി​ഷ്ണു​വി​ന്റെ​ ​മു​ത്ത​ശ്ശി​യു​ടെ​ ​വേ​ഷ​മാ​ണ് ​ന​ഞ്ചി​യ​മ്മ​യ്ക്ക് ​മു​ഴു​നീ​ള​ ​വേ​ഷ​ത്തി​ലാ​ണ് ​എ​ത്തു​ന്ന​ത്. പൂ​ർ​ണ​മാ​യി​ ​വ​യ​നാ​ടി​ന്റെ​ ​ദൃ​ശ്യ​ഭം​ഗി​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചെ​ക്ക​നി​ൽ​ ​വി​നോ​ദ് ​കോ​വൂ​ർ,​ ​തെ​സ് ​നി​ഖാ​ൻ,​ ​അ​ബു​ ​സ​ലിം​ ,​ ​സ​ലാം​ ​ക​ൽ​പ്പ​റ്റ,​ ​അ​മ്പി​ളി​ ​തു​ട​ങ്ങി​യ​വ​രും​ ​നി​ര​വ​ധി​ ​നാ​ട​ക​ ​ക​ലാ​കാ​ര​ൻ​മാ​രും​ ​വേ​ഷ​മി​ടു​ന്നു.

Read More: ഹിമാചല്‍ ചാരുതയില്‍ ഒരുങ്ങിയ സിന്ദഗി ഗാനം ഹിറ്റ്: സന്തോഷം പങ്കുവെച്ച് മ്യൂസിക് കംപോസറും

അതേസമയം, സിനിമ നടനായ ആദിവാസി കലാകാരന്‍ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചിയമ്മ അംഗമാണ്. അഗളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരുക്കിയ ‘അഗ്ഗെദ് നായാഗ’ എന്ന ഹ്രസ്വചിത്രത്തിലും നഞ്ചിയമ്മ പാട്ട് പാടിയിരുന്നു. അധ്യാപികയായ സിന്ധു സാജനാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 2016-ല്‍ സംസ്ഥന പുരസ്‌കാരം നേടിയ ‘വെളുത്ത രാത്രികള്‍’ എന്ന റാസി മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിലും നഞ്ചിയമ്മ പാടിയിട്ടുണ്ട്.

Story highlights- nanjiyamma new movie