എന്നെന്നും 90കളിലെ കുട്ടികൾ- നൊസ്റ്റാൾജിയ ഉണർത്തി ചുവടുവെച്ച് നസ്രിയയും സുഹൃത്തും
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി നസ്രിയ. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തപ്പോഴും സമൂഹമാധ്യമങ്ങളിൽ പതിവായി താരം വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. നസ്രിയയുടെ സുഹൃത് വലയത്തിലുള്ളവരും സിനിമാബന്ധമുള്ളവരാണ്. ദുൽഖർ സൽമാന്റെ ഭാര്യ അമാൽ, അൽഫോൺസ് പുത്രന്റെ ഭാര്യ അലീന എന്നിവരാണ് നസ്രിയയുടെ അടുത്ത സുഹൃത്തുക്കൾ. ഇരുവർക്കൊപ്പവുമുള്ള ചിത്രങ്ങൾ പതിവായി നസ്രിയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തൊണ്ണൂറുകളുടെ ഓർമ്മ ഉണർത്തി ഒരു ഹിന്ദി ഗാനത്തിന് ചുവടുവയ്ക്കുകയാണ് നസ്രിയ.
നസ്രിയക്കൊപ്പം സുഹൃത്ത് അലീനയുമുണ്ട്. അടുത്തിടെ അൽഫോൺസ് പുത്രന്റെയും അലീനയുടെയും മകളുടെ ജന്മദിന ആഘോഷത്തിൽ നസ്രിയയും കുടുംബവും പങ്കെടുത്തിരുന്നു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിരുന്നു. അതേസമയം, രണ്ടാം വരവിൽ, ഫഹദിനൊപ്പം ട്രാൻസ് എന്ന ചിത്രത്തിലാണ് നസ്രിയ അഭിനയിച്ചത്. നസ്രിയയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് നസ്രിയ എത്തിയത്.
Read More: മാസ്സായി ‘മാസ്റ്റർ’- ചിത്രത്തിലെ ഡിലീറ്റഡ് രംഗം ശ്രദ്ധനേടുന്നു
ഇപ്പോഴിതാ, നാനിയുടെ നായികയായി തെലുങ്കിലേക്ക് ചേക്കേറുകയാണ് പ്രിയനടി.വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ നാനിയുടെ നായികയായി എത്തുന്നത്. മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.
Story highlights- nazriya fahadh dancing