കേന്ദ്ര കഥാപാത്രങ്ങളായി ജോജുവും ഷറഫുദ്ദീനും നരെയ്‌നും: ബിഗ് ബജറ്റ് ചിത്രമൊരുങ്ങുന്നു

New big Budget movie in Malayalam

മലയാളത്തില്‍ മറ്റൊരു ബിഗ്ബജറ്റ് ചിത്രംകൂടി ഒരുങ്ങുന്നു. ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, നരെയ്ന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. സാക് ഹാരിസ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ത്രില്ലര്‍ ഡ്രാമ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്.

യുഎന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം സിനിമയുടെ പേര് സംബന്ധിച്ച വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്നത്.

Read more: മണിക്കൂറുകള്‍ക്കുള്ളില്‍ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാര്‍; ‘ശരിക്കും ആരാണ് ഫാദര്‍ ബനഡിക്ട്’: അതിശയിപ്പിച്ച് ദ് പ്രീസ്റ്റ് ടീസര്‍

നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആത്മിയ രാജന്‍, കായല്‍ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവര്‍ ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായെത്തുന്നു. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ് കാന്ത്, സിനില്‍ സൈനുദ്ദീന്‍, വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: New big Budget movie in Malayalam