കൊറോണ വൈറസിന്റെ മൂന്ന് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയു; ജാഗ്രതാ നിര്‍ദ്ദേശം
ഒരു വര്‍ഷം കടന്നു ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിയ്ക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് രോഗം. കൊറോണ വൈറസിന്റെ മൂന്ന് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയും അറിയിച്ചു. കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശവും നില്‍കിയിട്ടുണ്ട്.
യുകെയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ സ്ഥിരീകരിച്ച കൊവിഡ് വകഭേദങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസ് ഉള്‍പ്പെടെ 41 രാജ്യങ്ങളിലാണ് കൊവിഡ് രോഗത്തിന് കാരണമാകുന്ന സാര്‍സ് കൊവ്-2 വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. 9 രാജ്യങ്ങളില്‍ ബ്രസീല്‍ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്.
Read more: കളഞ്ഞുപോയ പേഴ്സ് തിരികെ കിട്ടിയത് 53 വർഷങ്ങൾക്ക് ശേഷം, ഒപ്പം പഴയകാല ഓർമ്മകളും; സന്തോഷത്തിൽ 91 കാരൻ
അതേസമയം രാജ്യത്ത് കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ കൂടുതലും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. കേരളവും മഹാരാഷ്ട്രയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Story highlights: New covid variants reported in India