‘പത്രോസിന്റെ പടപ്പുകൾ’ ഒരുങ്ങുന്നു- വ്യത്യസ്തമായ ടൈറ്റിൽ പോസ്റ്റർ
തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയും, പൃഥ്വിരാജ് സുകുമാരനും ചേർന്ന് പുറത്തിറക്കി. മരിക്കാർ എന്റർടൈൻമെൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഉപ്പും മുളകും പരമ്പരയുടെ മുൻ സ്ക്രിപ്റ്റ് റൈറ്ററായ അഫ്സൽ അബ്ദുൽ ലത്തീഫാണ് സംവിധാനം ചെയ്യുന്നത്.
പോസ്റ്ററിൽ റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെ പേര് വിവരങ്ങൾ കൊടുക്കുന്നത് പോലെയാണ് അഭിനേതാക്കളുടെ പേരുകൾ നൽകിയിരിക്കുന്നത്. ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്, ഗ്രേസ് ആന്റണി, രഞ്ജിത മേനോന് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്. വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. തണ്ണീർമത്തൻ ദിനങ്ങളിലും ഡിനോയ് പൗലോസ് തിരക്കഥയ്ക്കൊപ്പം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
Read More:ടൈം ട്രാവലറുമായി അനുരാഗ് കശ്യപ്; ‘ദൊബാര’യിൽ നായികയായി തപ്സി പന്നു- അനൗൺസ്മെന്റ് ടീസർ
പ്രേക്ഷകർ നെഞ്ചോട് ചേർത്തുവച്ച ഒരു കഥാപാത്രമാണ് തണ്ണീർ മത്തൻ ദിനങ്ങളിലെ ഡിനോയ് പൗലോസിന്റെ ജോയ്സൺ. പ്രധാന കഥാപാത്രം ജൈയ്സന്റെ ചേട്ടനായി എത്തിയ താരം പഠനം കഴിഞ്ഞ് ജോലിയില്ലാതെ വീട്ടിൽ നിൽക്കുന്ന ഒരു സാധാരണ മലയാളിയെയാണ് വെള്ളിത്തിരയിൽ എത്തിച്ചത്.
Story highlights- pathrosinte padappukal movie