‘ഹലോ ഷാജി, ഇന്ന് പിറന്നാളാണ്’- ഷാജി കൈലാസിന് മോഹൻലാലിൻറെ സർപ്രൈസ്

February 8, 2021

മലയാള സിനിമയ്ക്ക് ഒട്ടേറെ ആക്ഷൻ സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസ് പിറന്നാൾ നിറവിലാണ്. ന്യൂസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവെച്ച ഷാജി കൈലാസ് കമ്മീഷണർ, ഏകലവ്യൻ, നരസിം‌ഹം, ആറാം തമ്പുരാൻ, FIR  തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. പിറന്നാൾ ദിനത്തിൽ ആശംസകളുമായി മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി നിരവധി സിനിമാപ്രവർത്തകർ രംഗത്തെത്തി.

വളരെ സർപ്രൈസ് ആയി രസകരമായാണ് മോഹൻലാൽ ഷാജി കൈലാസിന് പിറന്നാൾ ആശംസിച്ചത്. ഷാജി കൈലാസ് തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഹലോ ഷാജി, ഇന്ന് ബെര്‍ത്ത് ഡേയാണ്. ഹാപ്പി ബെര്‍ത്ത്ഡേ, ഒരുപാടു സ്നേഹത്തോടെ ഒരുപാട് പ്രാർത്ഥനയോടെ ഹാപ്പി ബെര്‍ത്ത് ഡേ’ എന്നാണ് മോഹൻലാൽ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

Read More: ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി തികച്ച് ഇഷാന്ത് ശർമ്മ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പേസർ

‘എന്‍റെ ജീവിതത്തിലെ വണ്ടര്‍ഫുള്‍ ദിവസം. ഞാനേറെ ഇഷ്ടപ്പെടുന്നയാളിൽ നിന്നുള്ള ആശംസ. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒത്തിരി നന്ദി ലാൽജി’ എന്ന് കുറിച്ചുകൊണ്ടാണ് ഷാജി കൈലാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ‘കടുവ’ എന്ന സിനിമയൊരുക്കി മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയുമാണ്. 

കടുവ എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പൃഥ്വിരാജ് ആണ്. മാസ് ഗെറ്റപ്പിലാണ് തരാം ചിത്രത്തിൽ എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. തെന്നിന്ത്യന്‍ സംഗീതഞ്ജന്‍ എസ് തമന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

Story highlights- shaji kailas birthday special