ഈ ടെഡി ബെയര്‍ വെറുമൊരു പാവയല്ല; അതിശയിപ്പിച്ച് ‘ടെഡി’ ട്രെയ്‌ലര്‍

Teddy Official Trailer Tamil

സിനിമകള്‍ തിയേറ്ററുകളില്‍ എത്തും മുന്‍പേ ശ്രദ്ധ നേടാറുണ്ട് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്ലറുമെല്ലാം. ഇവ ആസ്വാദകര്‍ക്ക് സിനിമയെക്കുറിച്ചുള്ള ചില സൂചനകളും നല്‍കുന്നു. ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് ‘ടെഡി’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

ശക്തി സൗന്ദര്‍ രാജന്‍ ആണ് ‘ടെഡി’യുടെ സംവിധായകന്‍. ‘മിറുതന്‍’, ‘ടിക് ടിക് ടിക്’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം നിര്‍വഹിക്കുന്നതാണ് ഈ ചിത്രം. വിവാഹ ശേഷം ആര്യയും സയേഷയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

Read more: തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ; ‘ബസന്തി’യായി കിടിലന്‍ പ്രകടനം: വീഡിയോ

സതീഷ്, സാക്ഷി അഗര്‍വാള്‍, മഗിഴ് തിരുമേനി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. 2012-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഹോളിവുഡ് ചിത്രം ടെഡിയുടെ തമിഴ് റീമേക്ക് ആണ് ഈ ചിത്രം. മാര്‍ച്ച് 12 ന് ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

Story highlights: Teddy Official Trailer Tamil