‘തരിയോട്’ ഡോക്യുമെന്ററി അമേരിക്കയിലെ സ്റ്റാന്‍ഡലോണ്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

February 2, 2021
Thariode documentary selected in Stanalone film festival

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ തരിയോട് ഡോക്യുമെന്ററിയ്ക്ക് മറ്റൊരു നേട്ടം കൂടി. ലോസ് ആഞ്ചെലെസിലെ സ്റ്റാന്‍ഡലോണ്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ്‌സിലേയ്ക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. നിര്‍മല്‍ ബേബി വര്‍ഗീസാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍.

വയനാടിന്റെ സ്വര്‍ണ ഖനന ചരിത്രമാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം നിര്‍വഹിച്ചത്. ബ്രിട്ടീഷ് സംഗീത സംവിധായകനായ ഒവൈന്‍ ഹോസ്‌കിന്‍സ് പശ്ചാത്തലസംഗീതമൊരുക്കി. ദേശീയ അവാര്‍ഡ് ജേതാവായ അലിയാറാണ് ഡോക്യുമെന്ററിയുടെ വിവരണം.

യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്സെ ഇന്റര്‍നാഷണല്‍ മന്ത്‌ലി ഫിലിം ഫെസ്റ്റിവല്‍, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെഷന്‍സ്, തിരുവനന്തപുരത്തെ സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മഹാരാഷ്ട്രയിലെ റീല്‍സ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ മേളകളിലും തരിയോട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story highlights: Thariode documentary selected in Stanalone film festival