27 വർഷമായി ഡിവിഡികൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവാവ്; വിചിത്ര ശീലത്തിന് പിന്നിൽ
ഒരുസമയത്ത് ലോകമെമ്പാടും തരംഗമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായിരുന്നു ടിക് ടോക്ക്. നിരോധിച്ചെങ്കിലും മറ്റു രാജ്യങ്ങളിൽ ഇപ്പോഴും സജീവമാണ്. അതുകൊണ്ടു തന്നെ ഇൻസ്റ്റാഗ്രാമിലൂടെയും ട്വിറ്ററിലൂടെയുമെല്ലാം ടിക് ടോക് വീഡിയോകൾ ഇന്ത്യയിലും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ, വിചിത്രമായൊരു വീഡിയോയാണ് ചർച്ചയാകുന്നത്.
ഫ്രിഡ്ജിലെ ചീസ് ശേഖരണം കാണിക്കാനായി ഒരു യുവാവ് പങ്കുവെച്ച വീഡിയോയാണ് അമ്പരപ്പിനിടയാക്കിയത്. ചീസിനേക്കാൾ ആളുകളുടെ ശ്രദ്ധ കവർന്നത് ഫ്രിഡ്ജിന്റെ ഫ്രീസറിൽ അടുക്കി സൂക്ഷിച്ചിരിക്കുന്ന ഡിവിഡികളാണ്. ഒട്ടേറെ ഡിവിഡികൽ ഇങ്ങനെ അടുക്കി വെച്ചിരിക്കുന്നു.
Well that’s just weird. 🤷🏼♀️ pic.twitter.com/KZFGRcRJ4B
— JJ (@Jenni_J0hnson) February 21, 2021
Read More: വീണ്ടും തമിഴിൽ തിളങ്ങാൻ അപർണ, ഒപ്പം ലിജോമോളും; ‘തീതും നണ്ട്രും’ ട്രെയ്ലർ
7 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു . ഫ്രിഡ്ജിൽ ഡിവിഡികൾ സൂക്ഷിക്കുന്നതിന്റെ കാരണമായി യുവാവ് പറയുന്ന കാര്യവും രസകരമാണ്. ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് ഡിവിഡികൾ 40 ഡിഗ്രി സെൽഷ്യസിനു താഴെയായി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് മികച്ച രീതിയിൽ പ്ലേ ചെയ്യുമെന്ന് വായിച്ചിട്ടുണ്ടെന്നും അതുകൊണ്ട് കഴിഞ്ഞ 27 വർഷമായി താൻ ഡിവിഡികളും ബ്ലൂ-റേ ഡിസ്കുകളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നുണ്ടെന്നുമാണ് യുവാവ് പറയുന്നത്. അത് സത്യമാണെങ്കിലും അല്ലെങ്കിലും തനിക്ക് ഇപ്പോൾ ഒരു കൂൾ മൂവി കളക്ഷൻ ഉണ്ടെന്നു പറയാമല്ലോ എന്നാണ് യുവാവ് ചോദിക്കുന്നത്.
Story highlights- This man has been storing DVDs in his fridge for 27 years