ടൈം ട്രാവലറുമായി അനുരാഗ് കശ്യപ്; ‘ദൊബാര’യിൽ നായികയായി തപ്സി പന്നു- അനൗൺസ്മെന്റ് ടീസർ
അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തപ്സി പന്നു നായികയാകുന്ന ടൈം ട്രാവലർ ചിത്രം ഒരുങ്ങുന്നു. ന്യൂ ഏജ് ത്രില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ പുറത്തുവിട്ടു. ദൊബാര എന്നാണ് ചിത്രത്തിന്റെ പേര്. തപ്സിയും അനുരാഗ് കശ്യപും പരസ്പരം സിനിമയിലേക്കുള്ള സൂചന നൽകുന്ന സംഭാഷണമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, 2018ൽ മൻമാർസിയൻ എന്ന ചിത്രത്തിൽ അനുരാഗ് കശ്യപിനൊപ്പം തപ്സി പ്രവർത്തിച്ചിട്ടുണ്ട്.ഏക്താ കപൂറിന്റെ കൾട്ട് മൂവീസ് ആണ് ദൊബാര നിർമ്മിക്കുന്നത്. അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ ഒരുങ്ങുകയാണ് തപ്സി. മിതാലിയാകാനുള്ള തപ്സിയുടെ പരിശീലനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. രാഹുൽ ദോലാക്കിയ സംവിധാനം നിർവഹിക്കുന്ന ചിത്രം കൊവിഡിനെത്തുടർന്ന് ചിത്രീകരണം നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പ്രിയ ഏവൻ ആണ്.
Read More: ഉറങ്ങി എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ക്ഷീണം അകറ്റാൻ ലളിതമായ മാർഗങ്ങൾ
അതോടൊപ്പം, മറ്റൊരു കായിക ചിത്രത്തിലും തപ്സി വേഷമിടുന്നുണ്ട്. ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന രശ്മി റോക്കറ്റ് എന്ന സിനിമയിലും തപ്സിയാണ് നായിക. പ്രിയാൻഷു പൈൻയുള്ളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലേജിൽ നിന്നും എത്തുന്ന ഒരു പെൺകുട്ടി നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിച്ച് കായികലോകത്ത് തന്റേതായ ഇടം നേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Story highlights- time traveller movie by anurag kashyap