ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു

February 20, 2021
TK Rajeevkumar new movie starring Shane Nigam

അഭിനയമികവിലൂടെ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ചലച്ചിത്രതാരമാണ് ഷെയ്ന്‍ നിഗം. മലയാള സിനിമയില്‍ താരം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതും. ഷെയ്ന്‍ നിഗം കേന്ദ്ര കഥപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു.

ഷെയ്ന്‍ നിഗം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും. അതേസമയം സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. ടി കെ രാജീവ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ചുമതലയേറ്റിട്ട് പത്ത് വര്‍ഷം; അറിയാം യുകെ പ്രധാനമന്ത്രിയുടെ വസതിയിലെ ഔദ്യോഗിക പൂച്ച ‘ലാറി’യെക്കുറിച്ച്

കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിയ്ക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നു. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിങ്. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിയ്ക്കുന്നു. രമേഷ് നാരായണ്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Story highlights: TK Rajeevkumar new movie starring Shane Nigam