ചിരി നിറച്ച രസക്കാഴ്ചകളുമായി ‘സുനാമി’ പ്രദര്‍ശനത്തിനൊരുങ്ങുന്നു

പ്രേക്ഷകര്‍ക്ക് ചിരി വരുന്നമായി എത്തുന്ന പുതിയ ചിത്രമാണ് സുനാമി. സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. പ്രദര്‍ശനത്തിനെത്താനൊരുങ്ങുകയാണ് ചിത്രം.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മാണം. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.
നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു.
Story highlights: Tsunami release