കലിപ്പ് ഭാവത്തില്‍ വിജയ് സേതുപതി; ശ്രദ്ധ നേടി ‘ഉപ്പെന’ ട്രെയ്ലര്

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് വിജയ് സേതുപതി. മക്കള്‍ സെല്വന് എന്നാണ് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നതും. വിജയ് സേതുപതി വില്ലന്‍ കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലര് ശ്രദ്ധ നേടുന്നു. ഉപ്പെന എന്ന തെലുങ്ക് ചിത്രത്തിലാണ് താരം വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമായെത്തുന്നത്.
നവാഗതനായ ബുച്ചി ബാബു സനയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. റായനം എന്നാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. കലിപ്പ് ഭാവത്തിലാണ് ട്രെയ്ലറില് താരം പ്രത്യേക്ഷപ്പെട്ടിരിയ്ക്കുന്നതും.
അതേസമയം വിജയ് സേതുപതി വില്ലനായെത്തിയ മാസ്റ്റര്‍ എന്ന ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. വിജയ് ആണ് ചിത്രത്തിലെ നായകന്. വിജയ്-യും വിജയ് സേതുപതിയും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ ആദ്യ ചിത്രംകൂടിയാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
Story highlights: Uppena Telugu Movie Trailer