ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി ‘വെള്ളം’ സിനിമയിലെ പാട്ടുകള്‍

February 3, 2021
Vellam Audio Jukebox

ചില പാട്ടുകള്‍ അങ്ങനെയാണ്. അവ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കാറുണ്ട്. കാലാന്തരങ്ങള്‍ക്കപ്പുറം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുപോലും അത്തരം പാട്ടുകല്‍ സഞ്ചരിയ്ക്കാറുണ്ട്. ജയസൂര്യ നായകനായെത്തുന്ന വെള്ളം എന്ന സിനിമയിലെ പാട്ടുകളും ഇതിനോടകംതന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ പാട്ടുകളെല്ലാം അടങ്ങിയ ഓഡിയോ ജ്യൂക്‌ബോക്‌സും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ബിജിബാലാണ് ഗാനങ്ങള്‍ക്കെല്ലാം സംഗീതം പകര്‍ന്നിരിയ്ക്കുന്നത്. നിധിഷ് നടേരി, ബി കെ ഹരിനാരായണന്‍, ഫൗസിയ അബുബക്കര്‍ എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിയ്ക്കുന്നു. ഷബീര്‍ അലി, അനന്യ, മത്തായി സുനില്‍, കൃഷ്ണ, ഭദ്ര റെജിന്‍, ഷഹബാസ് അമന്‍, വിശ്വനാഥന്‍, ബിജിബാല്‍ എന്നിവരാണ് വിവിധ ഗാനങ്ങള്‍ ആലപിച്ചിരിയ്ക്കുന്നത്.

അതേസമയം മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് വെള്ളം. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ് വെള്ളം.

Story highlights: Vellam Audio Jukebox

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!