അമിത മദ്യപാനിയായ മുരളിയായി ജയസൂര്യ; വെള്ളം സിനിമയിലെ ആ രംഗങ്ങള്‍ പിറന്നതിങ്ങനെ: മേക്കിങ് വീഡിയോ

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകസ്വീകാര്യത നേടുന്ന ചിത്രമാണ് വെള്ളം. ജയസൂര്യ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് പ്രജേഷ് സെന്‍ ആണ്. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ. ആഴിയാഴങ്ങള്… എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് അണിയറപ്രവര്‍ത്തകര്‍ മേക്കിങ് വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. നിധീഷ് നടേരിയുടേതാണ് ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിയ്ക്കുന്നു. ഷബീര്‍ അലിയാണ് ആലാപനം.
മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. അഭിനയമികവില്‍ അതിഗംഭീര പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ചവയ്ക്കുന്നതും. സംയുക്താ മേനോന് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.
‘കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്ടെയ്നര് കൂടിയാണ് വെള്ളം.
Story highlights: Vellam movie making video