‘ഇതാണ് സച്ചിയുടെ സ്വപ്നം, ഇത് നിങ്ങൾക്കുള്ളതാണ് സഹോദരാ..’- ‘വിലായത്ത് ബുദ്ധ’ ഒരുങ്ങുന്നു
സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജ്- ബിജുമേനോൻ കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രം ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ സംവിധായകനായ സച്ചിയുടെ അഭാവമുണ്ട്. ചിത്രത്തിന്റെ വാർഷിക ദിനത്തിൽ സച്ചിയുടെ ഏറ്റവും വലിയ സ്വപനം സാക്ഷത്കരിക്കുന്ന സംതൃപ്തിയിലാണ് പൃഥ്വിരാജ് സുകുമാരൻ. സച്ചി സംവിധാനം ചെയ്യാനിരുന്ന ‘വിലായത്ത് ബുദ്ധ’യുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് താരം.
സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ സംവിധാനം സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാരാണ് സാക്ഷാത്കരിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ അപൂര്‍വമായ ചന്ദനത്തടിക്കായി നടത്തുന്ന ഒരു യുദ്ധകഥയാണ് വിലായത്ത് ബുദ്ധ എന്ന നോവല്‍.
Read More: ഹര്ഭജന് സിങ്ങിന്റെ ശൈലിയില്‍ രോഹിത്തിന്റെ ബൗളിങ്: വൈറലായി വീഡിയോ
ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസുമാണ് ചിത്രം നിർമിക്കുന്നത്. അതേസമയം പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘അയ്യപ്പനും കോശിയും’ ആണ് സച്ചിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ചിത്രം നേടിയതും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന് എത്തിയത്.
Story highlights- vilayath budha poster