മകൾക്ക് സല്യൂട്ട് ചെയ്ത അച്ഛൻ; സ്നേഹവും ബഹുമാനവുംകൊണ്ട് സോഷ്യൽ ഇടങ്ങൾ കീഴടക്കിയ അച്ഛന്റെ സല്യൂട്ടിനെക്കുറിച്ച് ഡിഎസ്പി ജെസി…
സ്നേഹവും ബഹുമാനവുംകൊണ്ട് സൈബർ ഇടങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ ഒരു ചിത്രമായിരുന്നു ഡിഎസ്പിയായ മകളെ സല്യൂട്ട് ചെയ്യുന്ന സർക്കിൾ ഇൻസ്പെക്ടറായ അച്ഛന്റെ ചിത്രം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നുള്ള ഈ ചിത്രങ്ങൾക്ക് മികച്ച പിന്തുണയും സ്വീകാര്യതയും ലഭിച്ചിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ വൈ. ശ്യാം സുന്ദര്‍, മകളും ഗുണ്ടൂര്‍ ഡിഎസ്പിയുമായ ജെസി പ്രശാന്തി ഐപിഎസിന് സല്യൂട്ട് നല്കുന്ന ചിത്രമായിരുന്നു സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധ നേടിയത്. ആന്ധ്രാപ്രദേശ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രം നിരവധിപ്പേരാണ് പങ്കുവെച്ചത്.
ഇപ്പോഴിതാ അച്ഛന്റെ പാത പിന്തുടർന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുകയാണ് ഡിഎസ്പി ജെസി പ്രശാന്തി. ജീവിതത്തിൽ ഉടനീളം പ്രചോദനമായ അച്ഛനെക്കുറിച്ച് സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ജെസി പ്രശാന്തി.
‘അച്ഛൻ എന്നും എന്റെ സൂപ്പർ ഹീറോ ആയിരുന്നു, അച്ഛനെ എല്ലാവരും സല്യൂട്ട് ചെയ്യുന്നത് കാണുമ്പോൾ അഭിമാനം തോന്നിയിരുന്നു. കാരണം അറിഞ്ഞിരുന്നില്ലെങ്കിലും ചെറുപ്പം മുതൽ എല്ലാ ദിവസവും രാവിലെ അച്ഛനെ താനും സല്യൂട്ട് ചെയ്തിരുന്നു. മുതിർന്നപ്പോഴാണ് അച്ഛൻ ചെയ്യുന്ന ജോലിയുടെ മാഹാത്മ്യത്തെക്കുറിച്ച് അറിഞ്ഞത്. ഏറെ അപകടങ്ങളും ത്യാഗങ്ങളും നിറഞ്ഞ ജോലി മേഖലയിലൂടെയാണ് അച്ഛൻ കടന്നുപോയത്. വർഷങ്ങൾ പോകുന്തോറും അദ്ദേഹത്തിന്റെ ജോലിയോടുള്ള എന്റെ സ്നേഹവും വളർന്നു. കരിയർ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ സിവിൽ സർവീസ് പരീക്ഷയ്ക്കായി ഒരുങ്ങി.
ജോലിയിൽ പ്രവേശിച്ച ദിവസം അച്ഛന്റെ കണ്ണുകൾ ആദ്യമായി നിറയുന്നത് കണ്ടു. വൈകാതെ ഒന്നിച്ച് ഡ്യൂട്ടിയും ലഭിച്ചു. ഡ്യൂട്ടിക്കിടയിൽവെച്ച് അദ്ദേഹം എന്നെ സല്യൂട്ട് ചെയ്യുമ്പോൾ ജോലിയിൽ പ്രവേശിച്ച് ഒരുവർഷം കഴിഞ്ഞെങ്കിലും അന്നാണ് ആദ്യമായി താൻ ഒരു പൊലീസ് ഓഫീസറാണെന്ന് വിശ്വസിച്ചത് എന്നും ജെസി ഫേസ്ബുക്കിൽ കുറിച്ചു. ഒരു നല്ല പൊലീസ് ഓഫീസറായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞാണ് ജെസി കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം ജെസിയെ സല്യൂട്ട് ചെയ്യുന്ന ശ്യാം സുന്ദറിന്റെ ചിത്രങ്ങളായിരുന്നു നേരത്തെ സോഷ്യൽ ഇടങ്ങളിൽ വൈറലായത്. ജെസി പ്രശാന്തി ഐപിഎസ് ഒരു പൊലീസ് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് സജ്ജീകരണങ്ങള്‍ വിലയരുത്തുന്നതിനിടെ അപ്രതീക്ഷിതമായി ശ്യാം സുന്ദര്‍ മകളെ കണ്ടു. നിറഞ്ഞ മനസ്സോടെ അഭിമാനപൂര്‍വ്വം അദ്ദേഹം മകൾക്ക് സല്യൂട്ട് നൽകുന്ന ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ വൈറലായത്.
“Dad’s always been my hero–he was a sub inspector. Every morning, I’d wake up to see him impeccably dressed, ready to…
Posted by Humans of Bombay on Monday, February 1, 2021
Story Highlights:viral picture of cop saluting daughter dsp jessy prasanthi