മരണം കവര്‍ന്നെടുത്ത ഭാര്യയെ അദ്ദേഹം വീണ്ടും കണ്ടു, ഒപ്പം നടന്നു, നൃത്തം ചെയ്തു: ശാസ്ത്രത്തിന്റെ സഹായത്തോടെ: വീഡിയോ
മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണ് വിശേഷിപ്പിക്കാറ്. പലപ്പോഴും ആ വര്‍ണന ശരിയായി തോന്നാറുമുണ്ട്. അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പുകളില്ലാതെയാണ് മരണം കവര്‍ന്നെടുക്കുന്നത്. ചിലപ്പോഴെങ്കിലും മരണം കവര്‍ന്നെടുത്ത പ്രിയപ്പെട്ടവരെ ഒരു നോക്കുകൂടി കാണാന്‍ കൊതിക്കുന്നവരും ഏറെയാണ്. കേള്‍ക്കുമ്പോള്‍ കൗതുകമായി തോന്നുമെങ്കിലും ശാസ്ത്രത്തിന്റെ സഹായത്താല്‍ ഇത്തരമൊരു സംഭവവും അരങ്ങേറി.
ദക്ഷിണ കൊറിയയിലെ കിങ് ജങ് സൂവ് എന്ന വ്യക്തിയാണ് വെര്‍ച്വല്‍ റിയാലിറ്റി എന്ന സങ്കേതിക വിദ്യയുടെ സഹായത്താല്‍ ഭാര്യയെ വീണ്ടും കണ്ടത്. മരിച്ചുപോയവരെ വെര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെ കൊണ്ടുവരുമ്പോഴുള്ള നിമിഷങ്ങളെക്കുറിച്ച് ഒരുകൂട്ടം നിര്‍മാതാക്കള്‍ തയാറാക്കിയ ഡോക്യുമെന്ററിയുടെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.
മരണപ്പെട്ടുപോയ ഭാര്യയെ വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ തൊട്ടരികിലായി കണ്ട കിം ജങ് സൂവ് ഭാര്യയുടെ കരം പിടിച്ച് നടക്കുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം ഈ ഡോക്യുമെന്ററിയിലുണ്ട്. ശാസ്ത്രത്തിന്റെ സഹായത്തോടെ അച്ഛന് അമ്മയെ വീണ്ടും കണ്ടപ്പോള്‍ മിഴിനിറയ്ക്കുന്ന മക്കളേയും വീഡിയോയില്‍ കാണാം.
Story highlights: Virtual Reality Helped A Husband Meet His Deceased Wife One More Time