പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു

February 25, 2021
Vishnu Narayanan Namboothiri Passed Away

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു പ്രായം. കവിയ്‌ക്കൊപ്പം തന്നെ ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്ന വിഷ്ണു നാരായണന്‍ നമ്പൂതിരി മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകളും ഏറെയാണ്. സാഹിത്യലോകത്ത് നികത്താനാവാത്തതാണ് അദ്ദേഹത്തിന്റെ നഷ്ടം.

പാരമ്പര്യവും ആധുനികതയും അദ്ദേഹത്തിന്റെ കവിതകളില്‍ സമന്വയിച്ചിരുന്നു. മനുഷ്യന്റേയും പ്രകൃതിയുടേയുമൊക്കെ പ്രതിഭലനം കൂടിയായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകള്‍. ഇവയ്‌ക്കൊപ്പം തന്നെ ആത്മീയമായ ചൈതന്യവും അദ്ദേഹത്തിന്റെ കവിതളില്‍ സ്ഫുരിക്കുന്നുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയെ രാജ്യം 2014 ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.

1939 ജൂണ്‍ രണ്ടിന് തിരുവല്ലായിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കൊച്ചുപെരിങ്ങര സ്‌കൂള്‍, ചങ്ങനാശ്ശേരി എസ് ബി കൊളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലം മുതല്‍ക്കേ കവിതകള്‍ കുറിച്ചിരുന്നു അദ്ദേഹം. കലാലയ ജീവിതകാലത്തും കവിതകള്‍ ഏറെ എഴുതി. പിന്നീടങ്ങോട്ട് എഴുത്തില്‍ സജീവമാകുകയായിരുന്നു.

ഉജ്ജയനിയിലെ രാപ്പകലുകള്‍, ഇന്ത്യയെന്ന വികാരം, ആരണ്യകം, മുഖമെവിടെ, ഭൂമിഗാതങ്ങള്‍, ചാരുലത, പ്രണയഗീതങ്ങള്‍, രസക്കുടുക്ക, കവിതകളുടെ ഡിഎന്‍എ, വനപര്‍വം എന്നിവയാണ് പ്രധാന സാഹിത്യകൃതികള്‍.

Story highlights: Vishnu Narayanan Namboothiri Passed Away