”സെന്റീമീറ്ററല്ലേ, അല്ല മൈക്രോസ്‌കോപ്പ്”: ചിരിയും പ്രണയവും നിറച്ച് യുവം സിനിമയിലെ രംഗം

February 18, 2021
Yuvam Sneak Peek

അമിത് ചക്കാലക്കല്‍ നായകനായെത്തിയ പുതിയ ചിത്രമാണ് യുവം. പിങ്കു പീറ്ററാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ ആണ് ചിത്രത്തിന്റെ നിര്‍മാണം. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.

ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ഒരു രംഗം. പ്രണയവും നര്‍മവും ഇടകലര്‍ത്തിയ രംഗമാണ് പുറത്തെത്തിയിരിയ്ക്കുന്നത്. അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: ഇതുപോലെ മാസ്സ് കൗണ്ടറുകള്‍ ബിനു അടിമാലിയുടെ മാത്രം സ്‌പെഷ്യലാണ്

ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് വിതരണം.

Story highlights: Yuvam Sneak Peek