‘ക്യാരറ്റാണ് എനിക്കേറെ ഇഷ്ടം’; വീട്ടിൽ വിളഞ്ഞ പച്ചക്കറികൾ പരിചയപ്പെടുത്തി ധോണിയുടെ സിവക്കുട്ടി- വീഡിയോ
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ മകളായ സിവ ചെറുപ്പം മുതൽ സമൂഹമാധ്യമങ്ങളിൽ താരമാണ്. മലയാള കണ്ണാണ് ആലപിച്ച് കേരളത്തിന്റെ ഇഷ്ടം നേടിയ സിവ ഇപ്പോൾ, വീട്ടുവളപ്പിൽ വിളഞ്ഞ പച്ചക്കറികൾ പരിചയപ്പെടുത്തുകയാണ്. എല്ലാ പച്ചക്കറികളും പേരിടത്തു പരിചയപ്പെടുത്തുന്ന സിവ തനിക്കേറെ ഇഷ്ടപ്പെട്ടത് ഏതാണെന്നും ഇവയെല്ലാം കഴിച്ചാൽ ആരോഗ്യത്തിന് നല്ലതാണെന്നും പറയുന്നു.
റാഞ്ചിയിലെ ധോണിയുടെ ഫാം ഹൗസിൽ നിന്ന് വീഡിയോ പകർത്തിയിരിക്കുന്നത് സാക്ഷി ധോണിയാണ്. പച്ചക്കറികളോടുള്ള സ്നേഹം എന്ന ക്യാപ്ഷനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫാമിൽ നിന്ന് തിരഞ്ഞെടുത്ത പച്ചക്കറികൾ വിശദീകരിക്കാൻ സാക്ഷി മകളോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. മല്ലി ഇല, കടുക് ഇലകൾ, തക്കാളി, കാരറ്റ്, റാഡിഷ് എന്നിവയൊക്കെയാണ് “ഇവ വളരെ ആരോഗ്യകരമാണ്” എന്ന് പറഞ്ഞുകൊണ്ട് സിവ പരിചയപ്പെടുത്തുന്നത്.
ക്യാരറ്റ് ആണ് തന്റെ പ്രിയപ്പെട്ടതെന്നും ഈ പച്ചക്കറികൾ എല്ലാം അത്താഴത്തിനായുള്ളതാണ് എന്നും സിവ വീഡിയോയിൽ പറയുന്നു. അഞ്ചുവയസുകാരിയായ സിവയുടെ ഇൻസ്റ്റാഗ്രാം നിയന്ത്രിക്കുന്നത് ‘അമ്മ സാക്ഷി ധോണിയാണ്. ഇതുവരെ 1.8 മില്യൺ ഫോളോവേഴ്സ് സിവയുടെ പേജിനുണ്ട്.
Read More: ‘അഞ്ചു ഭാഷകൾ, ഒരേയൊരു ഗായിക’- ‘കുഞ്ഞുകുഞ്ഞാലി’ പാട്ടിന്റെ വിശേഷവുമായി മോഹൻലാൽ
അതേസമയം, മലയാളികൾക്ക് സിവയോട് ഇത്തിരി അധികം ഇഷ്ടമുണ്ട്. കാരണം ഒട്ടേറെ മലയാളം ഗാനങ്ങൾ അതിസുന്ദരമായി പാടി സിവ മനം കവർന്നിട്ടുണ്ട്. ‘കണ്ടു ഞാൻ കണ്ണനെ, കായാംപൂ വർണനെ..’ എന്ന ഗാനമൊക്കെ അസാധ്യമായി സിവ ആലപിച്ചിരുന്നു.
Story highlights- ziva dhoni farm video