ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നിട്ട് 144 വര്‍ഷങ്ങള്‍
ഇന്ന് മാര്‍ച്ച് 15… ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരു നിര്‍ണായക ദിവസമെന്ന് ഈ ദിനത്തെ വിശേഷിപ്പിയാക്കാം. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ആദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ഔദ്യോഗികമായി അരങ്ങേറിയത്. അതും 144 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അതായത് ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ 144-ാം പിറന്നാളാണ് ഇന്ന്.
ലോക ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരിക്കലും മറക്കാനാവാത്തതാണ് ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. 1987 മാര്‍ച്ച് 15-നാണ് ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം അരങ്ങേറിയത്. ആദ്യ അങ്കത്തില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മെല്‍ബണ്‍ മത്സര വേദിയായി. മാര്‍ച്ച് 19 വരെ നീണ്ടുനിന്ന ഒരു ടെസ്റ്റ് ക്രിക്കറ്റായിരുന്നു ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം.
Read more: കൈയില്‍ വാക്സിനുമായി നില്ക്കുന്ന മുയല്; ഇത് മധുരത്തിനൊപ്പം പ്രതീക്ഷയും പകരുന്ന ചോക്ലേറ്റുകള്‍
ഓസ്ട്രേലിയയാണ് ആ അങ്കത്തില്‍ വിജയകിരീടം ചൂടിയത്. 45 റണ്‍സിനായിരുന്നു ജയം. ഇതേ മത്സരത്തില്‍ മറ്റൊരു ചരിത്രം കൂടി പിറന്നു. ഓസ്ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്സ്മാനായിരുന്ന ചാള്‍സ് ബാന്നെര്മാറിന്റെ പേരില്‍. ആദ്യമായി ഔദ്യോഗിക അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍ നേടുന്ന താരം എന്ന ചരിത്രം. ഈ മത്സരത്തില്‍ 165 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ആദ്യമായി സെഞ്ചുറി നേടിയ താരവും അദ്ദേഹം തന്നെയാണ്.
ഓസ്ട്രേലിയയായിരുന്നു ആദ്യം ബാറ്റിങ്ങിനിറങ്ങിയതും. ഇംഗ്ലണ്ടിന്റെ ആല്‍ഫ്രഡ് ഷാ ആദ്യ പന്ത് എറിഞ്ഞു. അതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ബൗള്‍ ചെയ്ത താരം എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലായി. മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും ആല്‍ഫ്രഡ് ഷാ വീഴ്ത്തി.
Story highlights: 144 years ago, England and Australia played 1st ever international cricket match