എല്ലാ വിഷയങ്ങളിലും ക്ലാസുകൾ ഒരുക്കി പുതിയ അധ്യയന വർഷത്തിനായി തയ്യാറെടുത്ത് 90+ My Tuition App
ഡിജിറ്റൽ പഠനത്തിന്റെ അനന്ത സാധ്യതകൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് മലയാളികൾ അടുത്തറിഞ്ഞു. വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കനുസരിച്ച് ക്ലാസുകൾ വിർച്വലായി നടക്കുന്നുണ്ടെങ്കിലും പരീക്ഷയോടടുക്കുമ്പോൾ കൂടുതൽ തയാറെടുപ്പ് ആവശ്യമാണ്. ഒരുപക്ഷെ, വിദ്യാർത്ഥികളേക്കാൾ ആശങ്ക മാതാപിതാക്കൾക്കാണ്. എന്നാൽ, കേരളത്തിലെ ഒന്നാം നമ്പർ ഡിജിറ്റൽ ട്യൂഷൻ ആപ്പായ 90+ My Tuition App ആപ്പ് ഉള്ളപ്പോൾ ടെൻഷന്റെ ആവശ്യമില്ല. കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് മികച്ച തയ്യാറെടുപ്പുകൾ നടത്താൻ സഹായിക്കുന്നതിന് പുറമെ ആത്മവിശ്വാസത്തോടെ പരീക്ഷ അഭിമുഖീകരിക്കാനും ഏറ്റവും മികച്ച ഡിജിറ്റൽ ട്യൂഷൻ അസ്സിസ്റ്റന്റാണ് 90+ My Tuition App.
5-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സിനിമ കാണുന്ന ലാഘവത്തോടെ പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാം എന്നതാണ് 90+ My Tuition Appന്റെ ഏറ്റവും വലിയ പ്രത്യേകത. പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി റിവിഷനും മുൻവർഷത്തെ ചോദ്യ പേപ്പറുകൾ വിലയിരുത്തിയുള്ള ക്ലാസ്സുകളും സജീവമാകുന്നതിനൊപ്പം ഒട്ടേറെ അപ്ഡേഷനുകൾ 90+ My Tuition App ഒരുക്കിയിരിക്കുന്നു.
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ്യവിഷയങ്ങൾ ഉൾക്കൊളിച്ചുകൊണ്ടുള്ള അപ്ഡേഷനുമായാണ് 90+ My Tuition App എത്തിയിരിക്കുന്നത്. പൂർണ്ണമായും ഒരു ട്യൂഷൻ അസിസ്റ്റന്റ് ആയി ഇനി വിദ്യാർത്ഥികൾക്ക് 90+ My Tuition App ആശ്രയിക്കാം. മാത്രമല്ല, Mathematics, Biology, Physics, Chemistry എന്നീ വിഷയങ്ങൾക്ക് പുറമേ പുതിയ അപ്ഡേഷനിൽ Hindi,Geography,History ,English തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ അക്കാദമിക് വർഷത്തിലേക്കുള്ള തയ്യാറെടുപ്പ് വിദ്യാർത്ഥികൾക്ക് ഇപ്പോൾത്തന്നെ ആരംഭിക്കാവുന്നതാണ്.
90+ My Tuition Appന്റെ ഡിജിറ്റൽ ക്ലാസുകൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി സിലബസിന്റെയും പാഠപുസ്തകത്തിന്റെയും ഉള്ളടക്കം അടിസ്ഥാനമാക്കി ആനിമേറ്റു ചെയ്ത ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നതുകൊണ്ട് സാധാരണ ട്യൂഷൻ ഫീസിനേക്കാൾ ചിലവും കുറവാണ്. യുപി ക്ലാസുകളിലെ കുട്ടികൾക്ക് 4000 രൂപയും, ഹൈ സ്കൂൾ കുട്ടികൾക്ക് 5000 രൂപയും, ഹയർ സെക്കൻഡറി കുട്ടികൾക്ക് 8000 രൂപയുമാണ് 1 വർഷത്തിലേക്ക് ഈടാക്കുന്നത്.
ഹൈ ക്വാളിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് ഓരോ വിഷയങ്ങളിലെയും വിദഗ്ധരാണ്. കുട്ടികളുടെ പഠന പുരോഗതി നിരീക്ഷിക്കാൻ മാതാപിതാക്കൾക്കായി പേരെന്റ്സ് കോർണർ എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, വിദ്യാർത്ഥികൾക്ക് പഠനത്തിനായി അവരുടെ സൗകര്യപ്രദമായ സമയവും തിരഞ്ഞെടുക്കാമെന്ന പ്രത്യേകതയുമുണ്ട്.
Story highlights- 90+ my tuition app next academic year updates