93- മത് ഓസ്കർ നാമനിർദ്ദേശപട്ടിക പുറത്തുവിട്ട് പ്രിയങ്ക- നിക് ദമ്പതികൾ
93- മത് ഓസ്കർ നാമനിർദ്ദേശപട്ടിക പുറത്തുവിട്ടു. ഹോളിവുഡിലെ പവർ കപ്പിൾസായ പ്രിയങ്ക ചോപ്രയും നിക് ജോനാസും ചേർന്നാണ് നാമനിർദ്ദേശ പട്ടിക പുറത്തുവിട്ടത്. ഏപ്രിൽ 25 നാണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.
അതേസമയം 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ ഓസ്കറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തിയറ്റർ റിലീസുകളില്ലാതെ ഒടിടി റിലീസ് ചിത്രങ്ങളും ഇത്തവണ അവാർഡിന് പരിഗണിക്കും. പട്ടികയിൽ 10 നാമനിർദ്ദേശങ്ങളുമായി മാങ്ക് ആണ് മുന്നിലുള്ളത്. നോമാഡ്‌ലാൻഡ്, ദി ട്രയൽ ഓഫ് ദി ചിക്കാഗോ 7, പ്രോമിസിങ് യങ് വുമൺ, യുദാ ആൻഡ് ബ്ലാക്ക് മസിഹ തുടങ്ങിയ ചിത്രങ്ങളാണ് നോമിനേഷനിൽ മുന്നിലെത്തിയ മറ്റ് ചിത്രങ്ങൾ.
കഴിഞ്ഞ വർഷം അന്തരിച്ച ചാഡ്വിക്ക് ബോസ്‌മാൻ, ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം നേരത്തെ മരണാന്തര ബഹുമതിയായി മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ചാഡ്വിക്ക് ബോസ്‌മാന് ലഭിച്ചിരുന്നു.
Read also:പ്രസവവേദനകൊണ്ട് റോഡരികിൽ വീണ യുവതിക്ക് താങ്ങായ മാലാഖമാർ; നിറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ
മികച്ച ചിത്രം, സംവിധായകൻ തുടങ്ങിയവ ഉൾപ്പെടെ ആറ് നോമിനേഷനുകൾ മിനാരി കരസ്ഥമാക്കിയിട്ടുണ്ട്. കുടിയേറ്റക്കാരുടെ കഥപറയുന്ന ചിത്രമാണ് മിനാരി.
വിയോള ഡേവിഡ് ( മാ റെയ്നിയുടെ ബ്ലാക്ക് ബോട്ടം ), ആന്ദ്ര ഡേ ( യുനൈറ്റഡ് സ്റ്റേറ്റ്സ് vs ബില്ലി ഹോളിഡേ ), ഡാനിയൽ കലൂയാ ( യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹാ ) ലേക്കിത്ത് സ്‌റ്റേൺഫിൽഡ് ( യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹാ ) തുടങ്ങിയവർ മികച്ച നടി- മത്സരത്തിൽ മുന്നിലുണ്ട്. ക്ലോയി ഷാവോ, എമറാൾഡ് ഫെന്നൽ എന്നിവർ യഥാക്രമം നൊമാൻഡ് ലാൻഡിനും പ്രോമിസിങ് യങ് വുമണിനുമായി മികച്ച സംവിധായക സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
Story Highlights:93rd oscar nominations announced